kerala

ലോകായുക്തയുടെ വിശ്വാസം തകർക്കുന്ന വിധിയെന്ന് പരക്കെ ആക്ഷേപം, നീതിന്യായ വ്യവസ്ഥിതിക്ക് ചോദ്യമായി വിധി

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും എതിരായ കേസിൽ കേരളം കാത്തിരുന്ന ലോകായുകതയുടെ വിധി വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ലോകായുക്ത വിധിയില്‍ പ്രതികരണവുമായി എത്തിയ പരാതിക്കാരന്‍ ആര്‍എസ് ശശികുമാര്‍, ‘ലോകായുക്തയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു’ എന്നാണ് പ്രതികരിച്ചത്. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുവാന്‍ പാടില്ല. ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് കേസ് സമയബന്ധിതമായി പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സീപിക്കും – ശശികുമാര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ട് പോകുന്നത് പോലെ ഇതും നീട്ടുവനാണ് ശ്രമം നടക്കുന്നത് എന്നാണ് പരാതിക്കാരൻ ആശങ്ക പ്പെടുന്നത്.

‘സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലോകായുക്തയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. തനിക്ക് നീതിവേണം നീതി നേടി സുപ്രീംകോടതി വരെ പോകുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞിട്ടുണ്ട്. ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുവാന്‍ പിണറായി വിജയന് യോഗ്യതയില്ല. ലോകായുക്തയുടെ വിധിയില്‍ ഒരംഗം ഹര്‍ജി ശരിവെച്ചു അതിനര്‍ഥം മുഖ്യമന്ത്രിയും 18 മന്ത്രിമാരും കുറ്റക്കാരാണെന്നാണ്’ – ആര്‍എസ് ശശികുമാര്‍ പറഞ്ഞു.

വിധി പറയുന്നില്ലെങ്കില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ രണ്ട് അംഗ ബെഞ്ചിന് കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാം. അതിനായി ഒരു വര്‍ഷം കാത്തത് എന്തിനു എന്ന ചോദ്യം ഇവിടെ മുഖ്യമായും ഉയരുന്നത്. നിര്‍ണ്ണായക നീക്കങ്ങളാണ് ഈ കേസില്‍ സര്‍ക്കാര്‍ നടത്തിയതിന്നു കേരളം ജനത കണ്ടതാണ്. 2022 ഫെബ്രുവരി 5 നാണ് കേസില്‍ ലോകയുക്ത വാദം കേള്‍ക്കുന്നത്. മാർച്ച് 18ന് വാദം പൂർത്തിയായി. ഹർജ്ജിയിന്മേലുള്ള വാദത്തിനിടെയാണ് ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് അതേ പ്രകാരം നിലനില്‍ക്കുന്ന അവസ്ഥ ഉണ്ടാവുകയായിരുന്നു. ഇതിൽ നിന്ന് തന്നെ ലോകായുക്ത ഉത്തരവ് തന്റെ അധികാര കസേരക്കെതിരെ ഉള്ളതായിരിക്കുമെന്നു മുൻകൂട്ടി കണ്ടുള്ള നീക്കങ്ങളാണ് പിണറായി സർക്കാർ നടത്തിയതെന്നത് വ്യക്തമാണ്.

രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും, അന്തിമ വാദത്തിനുശേഷം വിധി പറയാൻ ഒരു വർഷത്തോളം കാലതാമസം വന്നതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കുമൊടു വിലാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധി പറയുന്നത്. വിധിയാകട്ടെ, അസാധാരണമായ ഭിന്നവിധിയായി. ഇതുമായി ബന്ധപ്പെട്ട ഹർജി ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും തമ്മിൽ ഭിന്നതയുണ്ടായി എന്നാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വിവരം. അംങ്ങനെയെങ്കിൽ കേസിൽ തുടർന്നെന്തിന്‌ വാദം കേട്ടെന്ന ചോദ്യവും ഉത്തരമില്ലാത്തതാവുന്നു. വിധി പറയാൻ ഇത്രയധികം കാലതാമസം വന്ന കേസിലാണ്, ഹർജി അന്വേഷണ പരിധിയിലാണോ എന്നതിൽപ്പോലും ഇരുവർക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടേയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുന്‍ സർവകലാശാല ജീവനക്കാരനായ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്. ഏതു സർക്കാരായാലും തിരഞ്ഞെടുത്ത ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തിൽ തോന്നിയപോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ ചോദിച്ചിരുന്നതാണ്.

ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ കഴുത്ത് ഞെരിക്കുന്ന ഭേദഗതി ഓർഡിനൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്ന ലോകായുക്തയുടെ 14–ാം വകുപ്പിൽ വെള്ളം ചെറുക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.

ഉപലോകായുക്ത ഹാറുണ്‍ അൽ റഷീദ് ഭേദഗതി ഓർഡിനൻസ് വരുന്നതിനെയും കാത്തിരുന്ന് എന്നതിന് തെളിവായ പരാമർശവും വാദത്തിനിടെ ഉണ്ടായി. ‘ഭേദഗതി ഓർഡിനൻസ് വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോ? ‘യെന്നായിരുന്നു ഉപലോകായുക്ത ഹാറുണ്‍ അൽ റഷീദ് വാദത്തിനിടെ ചോദിച്ചിരുന്നത്. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ് അപ്പോൾ നടത്തിയ നിരീക്ഷണം. പൊതുപ്രവർത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാൻ സെക്ഷൻ 14 പ്രകാരം ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും, റിപ്പോർട്ട്‌ നടപ്പിലാക്കുന്നതിൽ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂ എന്നുമുള്ള ഹർജിക്കാരനായ ആർ.എസ്.ശശികുമാറിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു പിന്നെ.

മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചതെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും സർക്കാർ അറ്റോണി ടി.എ. ഷാജി വാദിച്ചേക്കിലും, ‘പൊതുമുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന്’ ലോകായുക്ത മറുപടി പറഞ്ഞിരുന്നതാണ്. ധനസഹായം നൽകിയതിന് എതിരല്ലെന്നും, നിയമവിരുദ്ധമായി നൽകിയതാണ് കേസിലൂടെ ചോദ്യം ചെയ്തതെന്നും പരാതിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞിരുന്നു. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് തുക നൽകിയത്. നിയമപ്രകാരം മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ല. മന്ത്രി ഒറ്റയ്ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മന്ത്രിമാർ ഉത്തരവാദികളാണെന്നും പൊതുപ്രവർത്തകർ എന്ന നിലയിൽ മന്ത്രിമാർ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും നിരവധി കോടതി വിധികൾ ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചതോടെയാണ് സർക്കാർ അഭിഭാഷകൻ നിശ്ശബ്ദനാവുന്നത്.

നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്നും, ആലോചനയില്ലാതെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതിൽ എടുത്തുചാടി തീരുമാനം എടുത്തത് കൊണ്ടാണ് പഴി കേൾക്കേണ്ടി വന്നതെന്നും ഉപലോകായുക്ത ഹാറുൺ അൽ റഷീദ് പറഞ്ഞു. സർക്കാർ വടി കൊടുത്ത് അടിവാങ്ങുകയാണെന്നും ഹാറുൺ അൽ റഷീദ് പരാമർശിച്ചിരുന്നു.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

2 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

9 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

31 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

41 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago