national

ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ ലാഹോറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ലാഹോർ : പാക് അധോലോക കുറ്റവാളി അമീർ സർഫറാസിനെ ലാഹോറിൽ വെടിവച്ചു കൊന്നു ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലാക്കിയ സരബ്ജിത് സിം​ഗിനെ കൊലപ്പെടുത്തിയ അമീർ സർഫറാസിനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തിയതാണ് വിവരം.
ലാഹോറിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

പാകിസാതാൻ തെരയുന്ന അധോലോക കുറ്റവാളിയാണ് അമീർ സർഫറാസ്. 2013-ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍വച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സര്‍ഫറാസും സഹതടവുകാരനും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പറയപ്പെടുന്നത്. ചുടുകട്ടയും മൂര്‍ച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയില്‍ അദ്ദേഹത്തെ 2013-മെയ് മാസത്തിലാണ് ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു.

പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതര്‍ അറസ്റ്റു ചെയ്യുന്നത്. പാകിസ്താന്റെ ആരോപണം ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും നിഷേധിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദീര്‍ഘകാലം പാക് ജയിലില്‍ കഴിയേണ്ടിവരികയുംചെയ്ത അദ്ദേഹം 2013-ലാണ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത് ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

karma News Network

Recent Posts

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

9 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

14 mins ago

എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കൂട്ടുനില്‍ക്കില്ല, മമ്മൂട്ടിയുടെ ജാതിയും മതവും സിനിമയാണ്-കെ.സി വേണുഗോപാല്‍

നടൻ മമ്മൂട്ടിക്കു പിന്തുണയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും…

21 mins ago

രാഹുലുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു’; ഇതു നിലനില്‍ക്കെ മറ്റൊരു വിവാഹം; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനി

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.…

26 mins ago

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ കടന്ന് വിദേശപൗരൻ, അറസ്റ്റ്

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട്…

32 mins ago

മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്…

40 mins ago