topnews

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ സി.പി.എംന്റെ കൊലവിളിറാലി.

കൊച്ചി/ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനെന്ന പേരിൽ സി.പി.എംന്റെ കൊലവിളിറാലി. ബുധനാഴ്ച പെരുമ്പാവൂരിലാണ് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊലവിളിറാലി നടന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം.

”അക്രമമാണ് ലക്ഷ്യമെങ്കിൽ, കലാപമാണ് ലക്ഷ്യമെങ്കിൽ… ആരായാലും വേണ്ടില്ലാ… കയ്യും വെട്ടും കാലും വെട്ടും… വേണ്ടിവന്നാൽ തലയും വെട്ടും” എന്നുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള കോൺഗ്രസ് ഗുണ്ടകളുടെ നീക്കത്തിനെതിരായ പ്രതിഷേധം എന്ന പേരിലായിരുന്നു പ്രകടനം നടന്നത്.

കോഴിക്കോട് തിക്കോടിയിൽ കഴിഞ്ഞ ദിവസം നടത്തിയ സി.പി.എം പ്രകടനത്തിലും കൊലവിളി മുദ്രാവാക്യങ്ങൾ ഉണ്ടായി. ശരത്‌ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്ഥ ഓര്‍ത്ത് കളിച്ചോളൂവെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നുമായിരുന്നു മുദ്രാവാക്യം.”,

Karma News Network

Recent Posts

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

3 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

16 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

52 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago