kerala

ശൈലജയ്‌ക്ക് എതിരായ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

തിരുവനന്തപുരം. ശൈലജയ്‌ക്ക് എതിരായ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റമാണെന്നും, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം യുപിഎ സർക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സർക്കാരും പ്രവർത്തിച്ചത്. സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര തന്നെ പുറത്തു വരും. ശൈലജയ്‌ക്കെതിരെ ഉയർന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തിൽ ഇത്രയും കൂടുതൽ കൊറോണ മരണങ്ങളുണ്ടാകാൻ കാരണം ഇത്തരം അഴിമതികളായിരുന്നു – സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാർ അനുവദിച്ച പണം കൊറോണ കാലത്ത് അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സർക്കാർ ഒരു രൂപ പോലും ജനങ്ങൾക്ക് നൽകിയിട്ടില്ല. കൊറോണ പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തന്നെ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നത് പിണറായി സർക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമു ണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago