തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ പരാതിക്കാരന് ആര്‍എസ് ശശികുമാര്‍ നല്കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ചൊവ്വാഴ്ച പരിഗണിക്കും. കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജിയാണ് ലോകായുക്ത പരിഗണിക്കുക. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഫുൾ ബെഞ്ച് മറ്റന്നാൾ കേസ് പരിഗണിക്കുന്നതിന് മുൻപ് റിവ്യു ഹർജിയിലെ തീർപ്പ് ഉണ്ടായേക്കും. ലോകായുക്ത ഭിന്നവിധിയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടാവുന്നതും കേസ് ഫുൾ ബെഞ്ചിന് വിടുന്നതും. എന്നാൽ 2019 ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നതാണ്. ഇത് മാനിക്കാതെയാണ് രംഗങ്ങ ബെഞ്ചിന്റ ഉത്തരവ് ഉണ്ടാവുന്നത്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരൻ ആർഎസ് ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യുഹർജി നൽകുന്നത്.
ഫുൾ ബെഞ്ച് വിധി നിലനിൽക്കെ ഭിന്ന വിധിയിൽ നിയമപ്രശ്നമുണ്ടെന്നാണ് പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. ഒപ്പം കേസിൽ രണ്ട് ന്യായാധിപന്മാരുടേയും നിലപാടുകൾ വിധിയിൽ വിശദമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതടക്കമുള്ള റിവ്യുവിലെ ഡിവിഷൻ ബെഞ്ച് നിലപാടിലാണ് ഇക്കാര്യത്തിൽ ആകാംക്ഷ. റിവ്യുവിൽ തീർപ്പ് വരാതെ ഫുൾ ബെഞ്ച് കേസ് പരിഗണിക്കരുതെന്നാമണ് പരാതിക്കാരൻറെ വാദം. ഭിന്ന വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത സംഭവം വിവാദമായിരുന്നു. ഇക്കാര്യത്തിൽ വലിയ വിവാദം നടക്കുന്നതിനിടെയാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്. ഫുള്‍ ബെഞ്ച് കേസ് ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…