തിരുവനന്തപുരം : കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അംഗവും നിലവിലെ സെനറ്റ് അംഗവുമായ ഡോ. എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണ് നടക്കുന്നത്. യുജിസി ചട്ടങ്ങൾ പോലും വകവെയ്ക്കാതെയാണ് നടപടി.
ചട്ടം അനുസരിച്ച് അസിസ്റ്റൻ്റ് പ്രൊഫസറായി 12 വർഷത്തെ സർവീസ് പൂർത്തിയാക്കായാൽ മാത്രമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. എന്നാൽ ഡോ. എസ്. നസീബിന് സംസ്കൃത സർവകലാശാലയിൽ അസോ. പ്രൊഫസറായി ഒന്നര വർഷത്തെ പരിചയം മാത്രമാണുള്ളത്. 1997-18 കാലത്ത് താത്കാലിക നിയമനത്തിലൂടെ ലഭിച്ചതാണിത്.
ഈ പരിചയമാണ് 26 വർഷങ്ങൾക്കിപ്പുറം സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്നത്.അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യ ശമ്പളത്തിലുള്ള താത്കാലിക നിയമനങ്ങളെ അസോ. പ്രൊഫസർ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂ. ഡോ. നസീബിന് ഈ ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് പുറമേ യുജിസി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപായി യൂണിവേഴ്സിറ്റിയുടെ ഐക്യൂഎസി (ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ) ഡയറക്ടർ അംഗീകരിക്കേണ്ടതുമുണ്ട്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…