entertainment

‘അവൻ നന്നായി കൈകാര്യം ചെയ്തെന്നു’ മാളവിക മോഹൻ, ചർച്ചയായി ‘ക്രിസ്റ്റി’യുടെ പോസ്റ്റര്‍

നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാളവിക മോഹനനും മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റും അതിന് നായിക മാളവിക നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയായിരിക്കുകയാണ്.

സിനിമയുടെ പോസ്റ്ററും മാളവികയുടെ ഒരു ഗ്ലാമര്‍ ലുക്കിലുള്ള ചിത്രവും പോസ്റ്റ് ചെയ്തതിനൊപ്പം ‘മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’ എന്ന് ഒരു ആരാധകൻ കുറിച്ചതാണ് വൈറലായിരിക്കുന്നത്. ‘അവൻ അത് നന്നായി കൈകാര്യം ചെയ്തു’ എന്ന് മാളവിക കമന്റിന് മറുപടിയും നല്‍കി.

പോസ്റ്റർ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമാരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി അത് മാത്യുവിന് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദ്യമായിപ്രകടിപ്പിച്ചതെന്ന് കമന്റ് ചെയ്ത ആരാധകൻ പിന്നീട് വിശദീകരിക്കുക യുണ്ടായി. എന്നാൽ അപ്പോഴേക്കും ആരാധകന്‍റെ കമന്‍റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ച് ഔദ്യോഗികമായ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.

സിനിമയുടെ ടീസറും ട്രെയിലറും പുറത്തുവരുന്നതോടെ ഇതേക്കുറിച്ച് ഒക്കെ അറിയാനാവും. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ക്രിസ്റ്റി നിർമിക്കുന്നത് . തിരുവനന്തപുരത്തെ പൂവാര്‍ എന്ന പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

 

Karma News Network

Recent Posts

പിറന്നാൾ ആഘോഷം പൊളിച്ചു, പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ചു തകര്‍ക്കും, ഗുണ്ടകളുടെ ഭീഷണി

തൃശൂര്‍: തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, പൊലീസ് കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കും. ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം…

18 mins ago

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

1 hour ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

1 hour ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

2 hours ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

2 hours ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

3 hours ago