national

രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ, നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി ആദരമർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സംഘം രാജ്ഘട്ടിലെത്തിയത്. രാജ്ഘട്ടിലെത്തിയ നേതാക്കളെ ഖാദി ഷോൾ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഒരുമിച്ചാണ് രാജ്ഘട്ടിൽ നടന്നുനീങ്ങിയത്. രാജ്ഘട്ടിൽ സ്ഥാപിച്ചിരുന്ന പീസ് വോളിൽ നേതാക്കൾ ഒപ്പുവച്ചു.

ശേഷം, ഉച്ചകോടി നടപടികൾക്ക് വേണ്ടി നേതാക്കൾ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്നു നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് ഇന്നു ചർച്ചകൾ നടക്കുക. ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകാൻ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനിൽ ശാശ്വത സമാധാനം ഉറപ്പു വരുത്താൻ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കി.

രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേൽ കടന്നു കയറരുതെന്ന് റഷ്യയുടെ പേര് പരാമർശിക്കാത്ത പ്രസ്താവന പറയുന്നു. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ബലപ്രയോഗത്തിലൂടെയല്ല നയതന്ത്ര, സംവാദ മാർഗങ്ങളിലൂടെയാണ് തർക്കങ്ങൾക്ക് പരിഹാരം തേടേണ്ടതെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ സമവായ നീക്കങ്ങളെ ഇന്തോനേഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ പിന്തുണച്ചു. ജൈവ ഇന്ധന കൂട്ടായ്മയിൽ പങ്കാളികളാവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്‌റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലും സംരക്ഷണ ചട്ടങ്ങൾക്ക് രൂപം നൽകും. ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉച്ചകോടിയുടെ പ്രമേയം ആഹ്വാനം ചെയ്യുന്നു.

അതേസമയം സംയുക്ത പ്രസ്താവനയിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ രൂക്ഷവിമർശനം ഉന്നയിച്ചു. എന്നാൽ കടന്നുകയറ്റത്തിനെതിരെ പ്രമേയത്തിൽ ശക്തമായ താക്കീത് ഉണ്ടെന്നാണ് അമേരിക്കൻ ഭരണകൂടം പറയുന്നത്.

അതിനിടെ സംയുക്ത പ്രമേയം പൊതു തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ രാജ്യത്ത് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. ജി 20 അധ്യക്ഷപദവിയിൽ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്രമോദിയെന്ന് കാട്ടി നാളെ മുതൽ പ്രചാരണം നടത്താനാണ് പാർട്ടി അണികൾക്ക് നിർദേശം നൽകിയിട്ടുള്ളത്.

Karma News Network

Recent Posts

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

ന്യൂഡൽഹി : രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39…

15 mins ago

രാഹുൽ മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്, ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ

പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം…

26 mins ago

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

44 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

1 hour ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

1 hour ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

2 hours ago