topnews

സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലേക്ക്, രാജ്ഭവനിലേക്ക് ധൈര്യമുള്ളവര്‍ മാര്‍ച്ച് നടത്തട്ടെ – ഗവര്‍ണ്ണര്‍

ധൈര്യമുള്ളവര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തട്ടെ. സര്‍ക്കാരിനേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമരക്കാര്‍ വരട്ടെ ചായ കൊടുക്കാമെന്ന് പറഞ്ഞ് മുന്‍പ് ഗവര്‍ണ്ണര്‍ എല്‍ഡിഎഫിനെ പരിഹസിച്ചിരുന്നു. ഇപ്പോള്‍ ഗവര്‍ണ്ണറും സിപിഎമ്മിനെ വെല്ലുവിളിച്ചിരി ക്കുകയാണ്. ധൈര്യമുള്ളവര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തട്ടേയെന്ന്. വിട്ടുകൊടുക്കാന്‍ ഗവര്‍ണ്ണറും തയ്യാറല്ല. സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഒരിഞ്ച് പിന്നോട്ടേക്കില്ലാതെ ഗവര്‍ണ്ണര്‍.

എല്‍ഡി എഫിന്റെ രാജ് ഭവന്‍ മാര്‍ച്ചിനെതിരെയാണ് അദ്ദേഹത്തിന്റ പ്രതികരണം. പാര്‍ട്ടി ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാം. ധൈര്യമുള്ളവര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തട്ടെയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. സംസ്ഥാനത്ത് ഭരണഘടന തകര്‍ച്ചയിലാണെന്ന് ?ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവന്‍ മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും ? ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാര്‍ച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

സിപിഎം ധര്‍ണ്ണ നടത്തുമെന്നാണ് പറയുന്നത്. അവര്‍ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താന്‍ രാജ് ഭവനിലുള്ളപ്പോള്‍ തന്നെ നടത്തട്ടേ. ധര്‍ണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ?ഗവര്‍ണര്‍ പറഞ്ഞു. ‘ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ’ എന്നും ?ഗവര്‍ണര്‍ ചോദിച്ചു.

മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടേ എന്നും ?ഗവര്‍ണര്‍ പറഞ്ഞു. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ?ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ കഴിയില്ല. അതുപോലെ താന്‍ നിയമിച്ചവരും തന്നെ വിമര്‍ശിക്കരുത്. വിസിമാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും ഗവര്‍ണ്ണര്‍ ആരോപിച്ചു.

സര്‍വ്വകലാശാല വിഷയത്തില്‍ തുടങ്ങിയ പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗവര്‍ണ്ണറെ വെല്ലുവിളിച്ച് നിരന്തരം സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്ത് വന്നിരുന്നു. മന്ത്രിമാര്‍ അതിരുവിട്ട് പോയാല്‍ കസേര തെറിപ്പിക്കുമെന്ന തരത്തിലേക്ക് ഗവര്‍ണ്ണര്‍ രോഷത്തോടെ സംസാരിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതുമല്ല, നിയമവശങ്ങളെല്ലാം പരിശോധിച്ചാണ് ഗവര്‍ണ്ണര്‍ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ മന്ത്രിമാര്‍ മൗനംപാലിച്ചു, എന്നാല്‍ പോര് ഏറ്റെടുത്ത് സിപിഎം നേതാക്കള്‍ രംഗത്ത് വരികയായിരുന്നു. ഗവര്‍ണ്ണറെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല സമരം ശക്തമാക്കുമെന്നായിരുന്നു സിപിഎം നേതാക്കള്‍ വെല്ലുവിളിച്ചത്. ഗവര്‍ണ്ണര്‍ക്കെതിരെ സമരം കടുപ്പിച്ച സാഹചര്യത്തിലാണ്, വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണ്ണറും രംഗത്ത് വന്നത്.

രാവിലെ മാധ്യമങ്ങള്‍ക്ക് നേരെയും ഗവര്‍ണ്ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. പതിവിലും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാനില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

കേരളത്തിലെ ജനങ്ങള്‍ തൊഴിലില്ലാതെ വലയുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം കേഡര്‍മാര്‍ക്ക് മാത്രം തൊഴില്‍ കിട്ടുന്ന സ്ഥിതിയാണ് കേരളത്തില്‍. പ്രധാനമന്ത്രിയെ വിമര്‍ശിക്കാനില്ല. ചിലര്‍ രാജ്ഭവന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. അതിന് വഴങ്ങില്ല. വിസി മാരുടെ കാര്യത്തില്‍ കത്ത് വായിച്ച ശേഷം മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.

കർമ്മ വീഡിയോ സ്റ്റോറി കാണുക

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago