kerala

ആശുപത്രികൾ ഉപേക്ഷിച്ച 500 ലേറെ രോഗികൾക്ക് ജീവൻ തിരികെ നൽകിയ വൈദ്യരുടെ കഥ.

മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ എത്രയെത്ര കുടുംബ ദുരന്തങ്ങൾക്കാണ് പലപ്പോഴും വഴിയൊരുക്കുന്നത്. അങ്ങനെ ഒരു ദുരന്തത്തിനിരയായ അളക നന്ദ എന്ന പെൺകുട്ടി ജീവിതത്തിലേക്ക് തിരികെയെത്താൻ വഴിയൊരുക്കിയ അടിമാലിയിലെ പാരമ്പര്യ വൈദ്യൻ ജോർജിന്റെ ചികിത്സാലയത്തിൽ നിന്നാണ് കർമ്മയുടെ ഈ റിപ്പോർട്ട്.

കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ അളകാനന്ദ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത് കാണാനാണ് കർമ്മ ന്യൂസ് ടീം അടിമാലിയിൽ എത്തുന്നത്. അച്ഛൻ അമ്മയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയും അമ്മ മരണപ്പെടുകയും ആ മരണ വാർത്ത അറിഞ്ഞു അച്ഛൻ ജീവനൊടുക്കുകയും ചെയ്തതോടെ ജീവിതത്തിൽ ഒറ്റപെട്ടു പോവുകയായിരുന്നു അളകനന്ദ. അച്ഛൻ അമ്മയുടെ മേൽ ആസിഡ് ഒഴിക്കുമ്പോൾ അടുത്ത് നിന്ന അളകാനന്ദയുടെ ശരീരത്തിന്റെ വലത് ഭാഗം മുഴുവൻ ആസിഡ് വീണു പൊള്ളലേൽക്കുകയായിരുന്നു.

മുഖം മുതൽ വലത് കണങ്കാൽ വരെ പൊള്ളലേറ്റ അവസ്ഥയിലാണ് അളകാനന്ദയെ സംഭവ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ദിവസം ഐ സി യുവിൽ കഴിഞ്ഞ അളക നന്ദയുടെ ബാഹികമായുള്ള മുറിവുകൾ കുറച്ചൊക്കെ ഉണങ്ങിയതോടെ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുകയായിരുന്നു. മുറിവുകൾ എല്ലാം നിശേഷം ഉണങ്ങിയ ശേഷം സൗകര്യം പോലെ എത്തി ലക്ഷങ്ങൾ ചെലവ് വരുന്ന പ്ലാസ്റ്റിക് സർജറി ചെയ്യാനായിരുന്നു ഡോക്ടർമാർ അപ്പോൾ ഉപദേശിച്ചിരുന്നത്.

മരണപ്പെട്ട അളക നന്ദയുടെ അമ്മമറ്റൊരാളിൽ നിന്ന് കിട്ടിയ അറിവിലാണ് കുട്ടിയേയും കൂട്ടി അടിമാലിയിലെ ജോർജ് വൈദ്യരുടെ ചികിത്സാലയത്തിൽ തുടർ ചികിത്സ തേടി എത്തുന്നത്. ചികിത്സാലയത്തിൽ എത്തുമ്പോൾ അളക നന്ദയുടെ മുറിവുകൾ പൊട്ടി ഒഴുകുന്ന അവസ്ഥയിലായിരുന്നു. പൊള്ളലേറ്റത് മൂലം ഒന്ന് നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അളക നന്ദ. ഒപ്പം വലത് കണ്ണിന്റെ കാഴ്ച എഴുപത് ശതമാനവും നഷ്ട്ടപെട്ട അവസ്ഥയിലായിരുന്നു.

മൂന്നു മാസത്തെ ചികിത്സയിൽ അളകനന്ദ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരിക്കുകയാണ്. അവൾ ഇന്ന് ചിരിക്കുകയാണ്. അനക്കാൻ പോലും കഴിയാതിരുന്ന അവളുടെ വലത് കൈ അവൾക്ക് ഉയർത്താം. പൊട്ടി ഒഴുകിയിരുന്ന വൃണങ്ങൾ മുഴുവൻ ഉണങ്ങി. നഷ്ടമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്ന കണ്ണുകൾക്ക് കാഴ്ച കിട്ടി. എല്ലാം നഷ്ടമായെന്ന് കരുതിയിരുന്ന അമ്മുമ്മക്ക് മകളെ പറ്റി പ്രതീക്ഷകളായി.

തീപൊള്ളൽ, ആസിഡിന്റെ പൊള്ളൽ, വൈദ്യുതിയുടെ പൊള്ളൽ തുടങ്ങി ആശുപത്രികൾ ഉപേക്ഷിച്ച അഞ്ഞൂറിലേറെ രോഗികളെ ജീവിത ത്തിലേക്ക് ഇതിനകം മടക്കി കൊണ്ട് വന്ന ജോർജ് വൈദ്യർ ഭേദമാക്കിയവരുടെ പട്ടികയിൽ അളകാനന്ദയുടെ പേരുകൂടി. ജീവിതത്തിലേക്ക് മടങ്ങിവന്ന അളക നന്ദയും, അതിനായി വഴിയൊരുക്കിയ ജോർജ് വൈദ്യരും ഒക്കെ ആധുനിക വൈദ്യ ശാസ്ത്രത്തിനു മുന്നിൽ ഒരു അതിശയമായിരിക്കുന്നു. വിശദമായ വീഡിയോ റിപ്പോർട്ട് കാണുക.

 

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

10 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

40 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago