മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥൻ യുവതിയെ രക്ഷപ്പെടുത്തി. ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ. എസ്. സുരേഷ് കുമാറാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
യാത്രക്കാരി ആരാണെന്ന് വ്യക്തമായിട്ടില്ല. സുരേഷ് കുമാറിന്റെ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പുറത്തുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 18-ാം തീയതി നടന്ന സംഭവം ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സുരേഷ് കുമാറിന്റെ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ സുരേഷ് കുമാറിന് അഭിനന്ദനപ്രവാഹമാണ്. യാത്രക്കാരിയെ പ്ലാറ്റ്ഫോമിലേക്കല്ല, ജീവിതത്തിലേക്കാണ് വലിച്ചുകയറ്റിയതെന്നാണ് ജനങ്ങൾ പറയുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…