kerala

കാമുകനൊപ്പം ഒളിച്ചോടിയ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടുന്നതിനിടയിൽ വീട്ടമ്മ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുളത്തൂർ സ്വദേശിനി സുമിത്ര (34 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അൻസിൽ (25 ) പരിക്കുകളുമായി പന്തളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഒരു കാലിന് ഒടിവുണ്ട്.

വ്യാഴാഴ്ച വെളുപ്പിന് 5 മണിക്ക് കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വാഹനവുമായി കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുമിത്രയും അൻസിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ വച്ച് റോഡിൽ തെന്നി മറിയുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കൊറിയർ വണ്ടി കയറി ഇറങ്ങുകയിരുന്നു .ഗുരുതര പരിക്കുകളുമായി അൻസിൽ പന്തളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായില്ല . പന്തളം സ്റ്റേഷനിൽ നിന്ന് പൊലീസുകാർ സുമിത്രയുടെ മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ തനിക്കു സുമിത്രയുടെ മൃതദേഹം കാണേണ്ടെന്നാണ് ഭർത്താവ് അറിയിച്ചത്.

2020 ഡിസംബറിൽ സുമിത്ര ഭർതൃ വീട്ടിൽ നിന്നും ഇറങ്ങി പോകുകയുമായിരുന്നു . തുമ്പയിൽ തന്നെയുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി സുമിത്ര താമസിക്കുകയും ഈഞ്ചക്കലിലുള്ള മെഡിക്കൽ സ്റ്റോറിൽ ജോലിക്കും പോയിരുന്നു. 2017 ൽ പ്രവീൺ ജോലിക്കായി വിദേശത്തേക്ക് പോയപ്പോഴാണ് ഫെയ്സ് ബുക്ക് വഴി സുമിത്ര അൻസിലിനെ പരിചയപ്പെടുന്നത് .ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായതോടെ ഈ വിവരം അൻസിൽ തന്നെ പ്രവീണിനെ അറിയിച്ചു. വിവരങ്ങൾ അറിഞ്ഞ പ്രവീൺ ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നും മകളുടെ ഭാവി ഇല്ലാതാക്കരുതെന്നും സുമിത്രയെ വിളിച്ച് പറയുകയും ചെയ്തു.ഇത് തുടർന്ന് ഇനി ബന്ധം മുന്നോട്ട് കൊണ്ടു പോകില്ലെന്ന് സുമിത്ര ഉറപ്പ് നൽകി. കൊറോണ വ്യാപിച്ചതോടെ വിദേശത്തെ തൊഴിൽ നഷ്ട്ട്ടപ്പെട്ട് പ്രവീൺ കഴിഞ്ഞ സെപ്റ്റംബറിൽ നാട്ടിലേക്ക് തിരികെ എത്തി. എല്ലാ മാസവും കൃത്യമായി 20,000 രൂപയ്ക്കടുത്ത് തുക സുമിത്രയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.ഈ തുക കൂടി എടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി ഇനി നാട്ടിൽ നിൽക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രവീൺ. എന്നാൽ ബാങ്കിൽ നിക്ഷേപിച്ച തുക താനെടുത്ത് ചെലവഴിച്ചു എന്ന് സുമിത്ര പറഞ്ഞു. ഇതോടെ പ്രവീണിന്റെ പിതാവ് ഓട്ടോ വാങ്ങാനുള്ള പണം നൽകുകയും ഈ പണം ഉപയോഗിച്ച് ഓട്ടോ വാങ്ങുകയും ചെയ്തു. ഇതിനിടയിൽ സുമിത്രയുടെ ഫോണിൽ അൻസിലിന്റെ സന്ദേശങ്ങൾ കണ്ടതോടെ വീണ്ടും പ്രശ്നങ്ങളുണ്ടായി.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

19 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

30 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

48 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

52 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago