kerala

സ്വന്തം സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടതിന് തീയറ്റർ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊല്ലം : തീയറ്റർ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസ്. സീറ്റിനെ ചെല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ കുലശേഖരപുരം സ്വദേശി ആഷിഖിനെയാണ് കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം സിനിമ കാണാൻ കരുനാഗപ്പള്ളിയിലെ തീയറ്ററിലെത്തിയ പ്രതി ആഷിഖ് മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ തീയറ്ററിലെ ഡ്യൂട്ടി ഓഫീസറെത്തി സീറ്റ് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി ഇതിന് തയ്യാറായില്ല. തുടർന്ന് തർക്കമായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ആഷിഖ് ഡ്യൂട്ടി ഓഫീസർക്ക് നേരെ വീശി. ഇതിനിടെ തടയാൻ ശ്രമിച്ച ജീവനക്കാരെയാണ് പ്രതി കുത്തി വീഴ്‌ത്തി.

സംഭവത്തിൽ തീയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്ത്, അഖിൽ എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ കരുനാഗപ്പള്ളി പോലീസ് ബലപ്രയോഗത്തിലൂടെ ആഷിഖിനെ കീഴ്പ്പെടുത്തി. തീയറ്റര്‍ ജീവനക്കാരുടെ പരാതിയിൽ ആഷിഖിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇയാളുടെ പേരിൽ വേറെയും ക്രിമിനൽ കേസുകളുണ്ട്.

Karma News Network

Recent Posts

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

3 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

36 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

1 hour ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago