kerala

വീട് കുത്തിത്തുറന്ന്  സ്വർണ്ണവും പണവും കവർന്നു, 3 പേർ പിടിയിൽ

തലശ്ശേരി : പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന്  സ്വർണ്ണവും പണവും കവർന്ന കേസിൽ 3 പേർ പിടിയിൽ . സംഭവത്തിന്റെ  മുഖ്യ സൂത്രധാരൻ വടകര മുട്ടുങ്ങലിൽ താമസിക്കുന്ന നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ. മണി 40, തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെംഗിപ്പെട്ടിയിൽ മുത്തു 32, തഞ്ചാവൂർ വള്ളൂർ പെരിയ നഗറിലെ ആർ. വിജയൻ  35 എന്നിവരാണ് അറസ്റ്റിലായത്.

മോഷണത്തിൻ്റെസൂത്രധാരൻ എൻ കെ. മണിയെ തലശ്ശേരി എഎസ്പിയുടെ പ്രതേക സ്ക്വാഡാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് രണ്ട് രണ്ട് പേർ കൊയ്ലാണ്ടി ഭാഗത്ത് ഉണ്ടെന്ന്  വിവരത്തിൻ്റെ അടിസ്വാനത്തിൽ കൊയിലാണ്ടി പോലീസിന് കൈമാറി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊയ്ലാണ്ടി,പള്ളൂർ തുടങ്ങിയസ്ഥലങ്ങളിലെ മോഷണത്തിന് പിന്നിൽ ഇതെ സംഘമാണെന്ന് പോലീസ് പറഞ്ഞു.ഇവരിൽ നിന്ന് കൊയിലാണ്ടി മോഷണകേസുമായി ബന്ധപ്പെട്ട സ്വർണ്ണവും കണ്ടെടുത്തു.

ഇക്കഴിഞ്ഞ 16 നായിരുന്നുചിറക്കുനി മാണിയത്ത് സ്കൂളിനടുത്തെ റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെ വീട് കുത്തി തുറന്ന് 5 പവൻ സ്വർണവും അയ്യായിരുരൂപയും കവർന്നത്.പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ ഇരു ചക്ര വാഹനവും കവർന്നു. ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കൽ  ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ധർമ്മടം എസ്.ഐ.സജിത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ  അന്വേഷണം.

karma News Network

Recent Posts

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

3 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

31 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

40 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

54 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago