vijay yesudas images
ചെന്നൈ : ഗായകൻ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നെന്നാണ് പരാതി. വിജയ് യേശുദാസിന്റെ ഭാര്യ ഭാര്യ ദർശന അഭിരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണത്തിൽ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്
വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണു ഇവർ അവസമാനമായി സ്വർണം എടുത്തത്. ഇതിന് ശേഷമാകും കവർച്ച നടന്നതെന്നാണ് നിഗമനം. പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം നടൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടിൽനിന്ന് മോഷ്ടിച്ചെന്ന് സംശയിക്കപ്പെടുന്ന 43 പവൻ സ്വർണാഭരണങ്ങൾകൂടി പോലീസ് പിടിച്ചെടുത്തു. ഐശ്വര്യയുടെ വീട്ടുജോലിക്കാരി ഈശ്വരിയുടെയും ഡ്രൈവർ വെങ്കിടേശിനെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വർണം കണ്ടെടുത്തത്.
ആദ്യം 100 പവൻ സ്വർണം, 30 ഗ്രാം വജ്രം, നാലുകിലോ വെള്ളി എന്നിവ പിടിച്ചെടുത്തിരുന്നു. 60 പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നായിരുന്നു ഐശ്വര്യയുടെ പരാതി. കേസെടുത്ത തേനാംപേട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈശ്വരിയും കൂട്ടുപ്രതിയായ വെങ്കിടേശും അറസ്റ്റിലായിരുന്നു. ഐശ്വര്യയുടെ പരാതിയിൽ പറഞ്ഞതിലും 40 പവൻ സ്വർണം കൂടുതൽ കണ്ടെത്തുകയുമായിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെ പ്രമാണങ്ങളും കണ്ടെത്തി.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…