kerala

തേക്കടി ബോട്ട് ദുരന്തം, നാല് വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു, പതിനാല് വർഷത്തിനിപ്പുറവും വിചാരണ തുടങ്ങിയില്ല

ഇടുക്കി: 2009-ൽ നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിൽ പതിനാല് വർഷത്തിനിപ്പുറവും വിചാരണ തുടങ്ങിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് അപകടം ആയിരുന്നു അത്. 2009 സെപ്റ്റംബർ 30-നായിരുന്നു നാടിനെ നടുക്കിയ തേക്കടി ദുരന്തം. കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യകയാണ് മുങ്ങിയത്. അപകടത്തിൽ ഏഴ് കുട്ടികളും 23 വനിതകളുമടക്കം 45 പേർ മരിച്ചു. 82 വിനോദ സഞ്ചാരികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

സംഭവത്തിൽ നാല് വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചെങ്കിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം നീണ്ടുപോയി. ദുരന്തമുണ്ടായ 2009-ൽ തന്നെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിരുന്നു. എന്നാൽ ഇദ്ദേഹം പിന്നീട് സ്ഥാനമൊഴിയുകയായിരുന്നു. പിന്നീട് നിയമിച്ച പ്രോസിക്യൂട്ടറും 2021-ൽ രാജിവെക്കുകയായിരുന്നു. ഏഴ് മാസം മുൻപ് അഡ്വ.ഇ.എ റഹീമിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയുണ്ടായി.

റഹീം പ്രോസിക്യൂട്ടറായി ചുമതല ഏറ്റെടുത്തപ്പോഴേക്കും തൊടുപുഴ ഫാസ്റ്റ് ട്രാക്ക് കോടതി-2ലെ ജഡ്ജി മാറി. ഈ മാസം അവസാനത്തോടെ പുതിയ ജഡ്ജിയെ നിയമിക്കുമെന്നാണ് കരുതുന്നത്. ഐജിയായിരുന്ന ശ്രീലേഖയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി പിഎ വത്സനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. ബോട്ട് ജീവനക്കാരടക്കം ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. ആദ്യം അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതി തള്ളിയിരുന്നു.

പിന്നാലെ അഞ്ച് വർഷത്തോളമാണ് തുടരന്വേഷണം എങ്ങുമെത്താതെ നീണ്ടു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു കേസ് ഏറ്റെടുത്തതോടെയാണ് വീണ്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടാവുന്നത്. 2014ഡിസംബർ 24-ന് തൊടുപുഴ നാലാം അഡീഷണൽ സെഷൻന്‌സ് കോടതി കുറ്റകൃത്യങ്ങൾ രണ്ട് തരത്തിലാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കുറ്റപത്രം സമർപ്പിക്കാനും ഉത്തരവായി.

ഒന്നാം കുറ്റപത്രത്തിൽ ഏഴ് പ്രതികളെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 139 സാക്ഷികളുമുണ്ട്. ബോട്ട് നിർമ്മിച്ച കെടിഡിസി ഉൾപ്പെടെയുണ്ടായ വീഴ്ചകൾ വിശദീകരിച്ചിരിക്കുന്നത് രണ്ടാമത്തെ കുറ്റപത്രത്തിലായിരുന്നു. എന്നാൽ രണ്ടാം കുറ്റപത്രം സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് പോലും ഇനിയും ലഭ്യമായിട്ടില്ല. 45 പേർ മരിക്കാനിടയായ സംഭവത്തിൽ പതിനാല് വർഷം പിന്നിട്ടിട്ടും ആർക്കും വിചാരണ നടപടികൾ തുടങ്ങാതെ ഫയലുകളിൽ മാത്രമായി കുടുങ്ങിക്കിടക്കുകയാണ്.

Karma News Network

Recent Posts

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

1 min ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

15 mins ago

പുന്ന നൗഷാദ് വധം, മൂന്ന് എസ്.ഡി.പി.ഐക്കാർ കൂടി പിടിയിൽ

പാലക്കാട് : ചാവക്കാട്ടെ പുന്നയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദ് കൊല്ലപ്പെട്ട കേസിൽ മൂന്ന് എസ്.ഡി.പി.െഎ. പ്രവർത്തകരെക്കൂടി പാലക്കാട്…

23 mins ago

മതിയായ ചികിത്സ കിട്ടിയില്ല, രോഗി മരിച്ചു, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുന്നു. പുന്നപ്ര അഞ്ചിൽ വീട്ടിൽ…

44 mins ago

സിനിമ മതം വളർത്താൻ ആകരുത്, മട്ടാഞ്ചേരി മാഫിയ വീഴും, ഇഡിയും സിബിഐയും എത്തും, സന്തോഷ് പണ്ഢിറ്റിന്റെ ചങ്കൂറ്റം

മലയാള സിനിമയ്ക്ക് വ്യത്യസ്തത നല്കിയ സന്തോഷ് പണ്ഡിറ്റ് നടൻ മമ്മുട്ടി ഉൾപ്പെട്ട മട്ടാഞ്ചേരി മാഫിയയെ കുറിച്ച് ഞടുക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.…

49 mins ago

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

1 hour ago