national

ക്ഷേത്രങ്ങളിൽ സർക്കാർ ഭരണം പാടില്ല, നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഡോ സുബ്രഹ്മണ്യൻ സ്വാമി

കേരളത്തിൽ അടക്കം ക്ഷേത്ര ഭരണത്തിൽ സംസ്ഥാന സർക്കാറുകൾ നടത്തുന്ന ഇടപെടലുകൾക്ക് പൂട്ടിടാൻ നിയമ നടപടികളുമായി ബിജെപി നേതാവ് ഡോ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തേ ഒറ്റ ക്ഷേത്രം പോലും സർക്കാർ നിയന്ത്രണത്തിൽ പാടില്ല. 2014ൽ സുപ്രീം കോടതി സർക്കാർ നിയന്ത്രണം ക്ഷേത്രങ്ങളിൽ നിരോധിച്ച സുപ്രധാന വിധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാർക്കെതിരേ നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഒരുങ്ങുകയാണ്‌ ഡോ സുബ്രഹ്മണ്യൻ സ്വാമി.

തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഉള്ള സർക്കാരിന്റെ ഭരണവും നിയന്ത്രണവും ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡോ സുബ്രഹ്മണ്യൻ സ്വാമി മുഖ്യമന്ത്രി എം കെ സ്റ്റാലിനു നോട്ടീസ് അയച്ചു. ഉടൻ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തർക്കും ഹിന്ദു സംഘടനകൾക്കോ വിട്ട് നല്കിയില്ലെങ്കിൽ സുപ്രീം കോടതി അലക്ഷ്യത്തിനു നിയമ നടപടി സ്വീകരിക്കും എന്നാണ്‌ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. സുബ്രഹ്മണ്യൻ സ്വാമി നല്കിയ നോട്ടീസിന്റെ പകർപ്പ് കർമ്മ ന്യൂസിനു ലഭിച്ചു.

നോട്ടീസിൽ പറയുന്നത് ഇങ്ങിനെ…സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ഇടപെടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനമാണ്‌. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ ഭരനഘടനക്ക് എതിരാണ്‌. ക്ഷേത്രങ്ങളിലെ സർക്കാർ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണം എന്ന് സുപ്രീം കോടതി വിധി നിലവിൽ ഉണ്ട്. ഈ വിധി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ല. സുപ്രിം കോടതിയുടെ സുപ്രധാന വിധി ലംഘിച്ചാണ്‌ ക്ഷേത്രങ്ങളുടെ ഭരനവും നിയന്ത്രണവും സംസ്ഥാന സർക്കാർ കൈവശം വയ്ക്കുന്നത്. ഉടൻ ഇത് അവസാനിപ്പിച്ചില്ലേൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും.

കോടതി അലക്ഷ്യ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിന്റെയും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെയും നിയന്ത്രണം മൂലം തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ദുരവസ്ഥ സുബ്രഹ്മണ്യൻ സ്വാമി വിവരിക്കുന്നു. ക്ഷേത്രങ്ങൾ എല്ലാം നശിപ്പിക്കുകയാണ്‌. ഈ ദുരവസ്ഥ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഈ കത്ത് എഴുതുന്നത് എന്നും എം കെ സ്റ്റാലിനു നല്കിയ ലീഗൽ നോട്ടീസിൽ സുബ്രഹ്മണ്യൻ സ്വാമി വിവരിക്കുന്നു.

2014-ൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഞാൻ ഒരു കസിൽ വിധി നേടിയിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് എന്ന പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സുപ്രധാന വിധിയിൽ, ഒരു ക്ഷേത്രത്തിന്റെ മതപരമായ ചടങ്ങുകളൊന്നും ഒരു സർക്കാരിനും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നതാണ്‌. ഒരു ക്ഷേത്രത്തിൽ സാമ്പത്തിക കെടുകാര്യസ്ഥതയുണ്ടെങ്കിൽ, സാമ്പത്തിക കെടുകാര്യസ്ഥത പരിഹരിക്കാൻ ക്ഷേത്രത്തിന്റെ സാമ്പത്തികവും ബന്ധിതവുമായ മതേതര പ്രവർത്തനങ്ങൾ ഏറ്റെടുക്കാം.എന്നാൽ ഇത്തരം ഏറ്റെടുക്കൽ ഒരു പരിമിത കാലത്തേക്ക് മാത്രമേ പാടുള്ളു..സുപ്രീം കോടതി വിധിയുടെ വിധിയുടെ 64, 65, 66, 67, 68 എന്നീ ഖണ്ഡികകളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു എന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിനു നല്കിയ കത്തിൽ സുബ്രഹ്മണ്യൻ സ്വാമി പറയുന്നു.

2014-ൽ ഇത്തരത്തിൽ ഈ വിധിയിലൂടെ സുബ്രഹ്മണ്യൻ സ്വാമിപ്രസിദ്ധമായ നടരാജക്ഷേത്രം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചിരുന്നു. ആ വിധി ഇപ്പോഴും നിലനില്ക്കുകയാണ്‌. ഈ വിധി പ്രകാരം ഇന്ത്യയിൽ ഒരു ക്ഷേത്രവും സർക്കാർ നിയന്ത്രണത്തിലുട്ടെ ദേവസ്വം ബോർഡുകളോ, മറ്റോ നിയമ വിരുദ്ധമാണ്‌. സർക്കാർ നിയന്ത്രണം ഒരു തരത്തിലും ക്ഷേത്രങ്ങളിൽ പാടില്ല. ക്ഷേത്ര ഭരണം പൂജാരിമാരാണ് ചെയ്യേണ്ടതെന്നും സർക്കാർ ചടങ്ങുകളല്ലെന്നും സുപ്രീം കോടതി 2014ൽ ഉത്തരവിട്ടതാണ്‌.

എന്നാൽ തമിഴ്നാട്ടിലും കേരളത്തിലും ഈ സുപ്രീം കോറ്റതി വിധി നടപ്പാക്കുന്നില്ല. കേരളത്തിലെ പ്രസിദ്ധമായ സബരിമല, ഗുരുവായൂർ, തുടങ്ങിയ ക്ഷേത്രങ്ങൾ എല്ലാം സർക്കാർ നിയന്ത്രിത സംവിധാനമാണുള്ളത്. നൂറു കണക്കിനു കോടികൾ കുമിഞ്ഞ് കൂടുന്ന ഈ ക്ഷേത്രങ്ങളിലെല്ലാം രാഷ്ട്രീയക്കാർ കൈയ്യിട്ട് വാരുകയാണ്‌. സുപ്രീം കോടതി വിധി ഉന്നയിച്ച് സുബ്രഹ്മണ്യൻ സ്വാമി പറയുന്നത് സംസ്ഥാന ഗവൺമെന്റ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി പാലിക്കേണ്ടതുണ്ടെന്നും അങ്ങനെ ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടതുണ്ടെന്നും എന്നുമാണ്‌. മുഖ്യമന്ത്രി എന്ന നിലയിൽ ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കുന്നതിനുള്ള നടപടി ഉടനടി കൈക്കൊള്ളണം, ഇല്ലെങ്കിൽ തമിഴ്‌നാട് സർക്കാരിനെതിരെ സുപ്രീം കോടതിയെ അവഹേളിക്കുന്ന തരത്തിൽ നിയമനടപടി താൻ സ്വീകരിക്കും എന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള കത്ത് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. ‘മുഖ്യമന്ത്രി ഈ വിഷയത്തിലും സഭാനായഗർ നടരാജ ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധിയിലും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണം’ എന്നായിരുന്നു ട്വീറ്റ്.

Karma News Network

Recent Posts

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

25 mins ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

50 mins ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

1 hour ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

1 hour ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

1 hour ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

2 hours ago