kerala

നാളെ വോട്ട് ചെയ്യില്ല ,നാട് നന്നാക്കാത്തവന്മാർക്ക് വോട്ടില്ല ,നാട്ടുകാർ ഒറ്റകെട്ടിൽ

കേരളത്തിലെ ലോക്സഭ തിര‍ഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി ഒരൊറ്റ ദിവസം ബാക്കിയാകവേ ഇതാ വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താൻ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്കരിക്കാൻ ഒരുങ്ങി ഇരിക്കയാണ് പൂവച്ചൽ പഞ്ചായത്തിലെ കല്ലാമം അരുവിക്കുഴി നിവാസികൾ . നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ .കല്ലാമം അരുവിക്കുഴി പ്രദേശത്തെ പ്രധാന റോഡ് നേരെയാക്കാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം.

ഏഴുവർഷമായി റോഡിൻറെ അവസ്ഥ ഇതേ നിലയിൽ തുടരുകയാണ് . ഏഴു വർഷങ്ങൾക്കു മുമ്പ് റോഡ് ടാർ ചെയ്തെങ്കിലും ഒരു വർഷത്തിനുള്ളിൽ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു. പിന്നീട് ജനങ്ങളെ പറ്റിക്കാൻ റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും മഴ പെയ്തതോടെ കുഴികൾ വീണ്ടും എത്തി 30 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച റോഡ് ആണിത് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും അധികാരികൾ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നിരവധി സ്കൂൾ ബസ്സുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. റോഡിൻറെ ദുരവസ്ഥ കാരണം ആശുപത്രിയിൽ പോകാൻ ഒരു വാഹനം വിളിച്ചാൽ പോലും ആരും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു .നാല് പള്ളികളും ഒരു അംഗൻവാടിയും ഈ റോഡിന് സമീപത്തായുണ്ട് .പട്ടകുളം കല്ലാമം വാർഡിൽ പെടുന്ന റോഡ് ആണിത് .മറ്റ് എല്ലാ വാർഡുകളിലും റോഡുകളുടെ അംഗീകരിക്കുമ്പോൾ ഈ റോഡിന് മാത്രം ഒരു നവീകരണവും ഇല്ല നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.

അധികാരികളോട് പലതവണ പറഞ്ഞു മടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല അതുകൊണ്ടാണ് ഇത്തവണ വോട്ട് ബഹിഷ്കരണം എന്ന കടുത്ത നടപടിയിലേക്ക് നാട്ടുകാർ നീങ്ങുന്നത്. രണ്ടു വാർഡുകൾ ഭരിക്കുന്നത് രണ്ട് പാർട്ടികളാണ്. പട്ടകുളം വാർഡ് എൽ.ഡി.എഫും കല്ലാമം വാർഡ് യു.ഡി.എഫുമാണ് ഭരിക്കുന്നത് അതിർത്തി തർക്കവും അധികാര തർക്കവുമാണ് റോഡിൻ്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Karma News Network

Recent Posts

ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ് മരിച്ചത്.…

8 mins ago

മാദ്ധ്യമങ്ങളിൽ ആസൂത്രിതമായ വാർത്തകൾ വരുന്നു, ബാർ കോഴ ശബ്​ദ​രേഖയിൽ എക്സൈസ് മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം : മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർ‌ദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ്…

27 mins ago

ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറിലുണ്ടാകും- സിന്ധു കൃഷ്ണ

കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉള്‍പ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാനയെ പ്രേക്ഷകര്‍ക്ക്…

40 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, പ്രതി സലീം പിടിയിലായി

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ…

56 mins ago

മകൾക്ക് ആദ്യക്ഷരം കുറിക്കാൻ ഹരിഹരപുര ക്ഷേത്രത്തിലെത്തി ഋഷഭ് ഷെട്ടി

കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ…

1 hour ago

236 കിലോ ചന്ദനവുമായി രണ്ട് പേർ പിടിയിൽ , സംഭവം പട്ടാമ്പിയിൽ

പട്ടാമ്പി : 236 കിലോ ചന്ദനവുമായി രണ്ട് പേർ അറസ്റ്റിൽ. മരുതൂരിൽ നിന്ന് ഇവരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ്…

1 hour ago