നാളെ വോട്ട് ചെയ്യില്ല ,നാട് നന്നാക്കാത്തവന്മാർക്ക് വോട്ടില്ല ,നാട്ടുകാർ ഒറ്റകെട്ടിൽ

കേരളത്തിലെ ലോക്സഭ തിര‍ഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി ഒരൊറ്റ ദിവസം ബാക്കിയാകവേ ഇതാ വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താൻ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്കരിക്കാൻ ഒരുങ്ങി ഇരിക്കയാണ് പൂവച്ചൽ പഞ്ചായത്തിലെ കല്ലാമം അരുവിക്കുഴി നിവാസികൾ . നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ .കല്ലാമം അരുവിക്കുഴി പ്രദേശത്തെ പ്രധാന റോഡ് നേരെയാക്കാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം.

ഏഴുവർഷമായി റോഡിൻറെ അവസ്ഥ ഇതേ നിലയിൽ തുടരുകയാണ് . ഏഴു വർഷങ്ങൾക്കു മുമ്പ് റോഡ് ടാർ ചെയ്തെങ്കിലും ഒരു വർഷത്തിനുള്ളിൽ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു. പിന്നീട് ജനങ്ങളെ പറ്റിക്കാൻ റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും മഴ പെയ്തതോടെ കുഴികൾ വീണ്ടും എത്തി 30 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച റോഡ് ആണിത് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും അധികാരികൾ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നിരവധി സ്കൂൾ ബസ്സുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. റോഡിൻറെ ദുരവസ്ഥ കാരണം ആശുപത്രിയിൽ പോകാൻ ഒരു വാഹനം വിളിച്ചാൽ പോലും ആരും വരാറില്ലെന്ന് നാട്ടുകാർ പറയുന്നു .നാല് പള്ളികളും ഒരു അംഗൻവാടിയും ഈ റോഡിന് സമീപത്തായുണ്ട് .പട്ടകുളം കല്ലാമം വാർഡിൽ പെടുന്ന റോഡ് ആണിത് .മറ്റ് എല്ലാ വാർഡുകളിലും റോഡുകളുടെ അംഗീകരിക്കുമ്പോൾ ഈ റോഡിന് മാത്രം ഒരു നവീകരണവും ഇല്ല നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.

അധികാരികളോട് പലതവണ പറഞ്ഞു മടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല അതുകൊണ്ടാണ് ഇത്തവണ വോട്ട് ബഹിഷ്കരണം എന്ന കടുത്ത നടപടിയിലേക്ക് നാട്ടുകാർ നീങ്ങുന്നത്. രണ്ടു വാർഡുകൾ ഭരിക്കുന്നത് രണ്ട് പാർട്ടികളാണ്. പട്ടകുളം വാർഡ് എൽ.ഡി.എഫും കല്ലാമം വാർഡ് യു.ഡി.എഫുമാണ് ഭരിക്കുന്നത് അതിർത്തി തർക്കവും അധികാര തർക്കവുമാണ് റോഡിൻ്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.