entertainment

നിലപാടുകളുളളവർ,സത്യം തുറന്നുപറഞ്ഞവർ,അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്‌മ‌രിക്കപ്പെടുക തന്നെ ചെയ്യും

മലയാളത്തിന്റെ മഹാനടൻ തിലകന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹത്തെ കുറിച്ച്‌ മകനും നടനുമായ ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തിലകന്റെ ജീവിതത്തെ ബൈബിളുമായി ഉപമിച്ചാണ് ഷോബിയുടെ കുറിപ്പ്.ചിന്തിച്ചതു പോലെ തന്നെ പറയുകയും പറഞ്ഞതുപോലെ തന്നെ പ്രവർത്തിക്കുകയും തന്റെ നിലപാടുകൾ തുറന്നു പറയുകയും ചെയ്‌ത യേശുക്രിസ്‌തുവുമായാണ് തിലകനെ മകൻ ഉപമിക്കുന്നത്. തിലകന്റെ ചിത്രത്തോടെയുളള കുറിപ്പിൽ ഒരിടത്ത് പോലും അദ്ദേഹത്തിന്റെ പേര് പരമാർശിക്കാതെ പരോക്ഷമായാണ് തിലകന്റെ നിലപാടുകൾ ഷോബി തുറന്നുകാട്ടുന്നത്.

കുറിപ്പിങ്ങനെ,

പ്രണാമം,വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..! തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..! അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്‌കരുണം വിചാരണ ചെയ്തു..! പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..!

പക്ഷേ അവൻ.. സത്യമാണ്_ജയിക്കേണ്ടത് എന്ന തന്റെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..! സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..! ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..! പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..! എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..; അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!

ബൈബിളിൽ പറയുന്നത് ഇപ്രകാരം..; നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..! അവന്റെ സ്മരണ എന്നേക്കും നിലനിൽക്കും..! ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..! അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..! അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! അവൻ ഭയപ്പെടുകയില്ല..! അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..! [സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]

Karma News Network

Recent Posts

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

19 mins ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

41 mins ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

57 mins ago

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

1 hour ago

തിളച്ച പാൽ കുടിപ്പിച്ചു,അങ്കണവാടിയിൽ 4വയസുകാരനു പൊള്ളൽ, സംഭവം പിണറായിയിൽ

അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…

2 hours ago

കെ.പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാരം 21ന്‌, ഇടിച്ചത് 100കി.മി വേഗതയിൽ എത്തിയ കാർ

അന്തരിച്ച മാർ കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാര ശ്രിശൂഷകൾ ഈ മാസം 21നു തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.…

2 hours ago