topnews

തിരുവല്ലയിൽ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചിൽ ഊര്‍ജിതം

തിരുവല്ലയിൽ കാണാനില്ലെന്ന് പരാതി ലഭിച്ച ഒമ്പതാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്തിയിട്ടില്ല. ഇതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.

പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾശേഖരിച്ചിരുന്നു. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാനായതെന്നാണ് റിപ്പോർട്ട്. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി പരീക്ഷ എഴുതിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ കാവുംഭാഗത്തെ വാണിജ്യ ബാങ്കിന്റെ സിസിടിവിയിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ പെൺകുട്ടി രണ്ടു പേരോട് സംസാരിക്കുകയും തുടർന്ന് അവരോടൊപ്പം നടന്ന് നീങ്ങുന്നതുമാണ് കണ്ടത്. പെൺകുട്ടി സംസാരിച്ചത്തിൽ ഒരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു

Karma News Network

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

18 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

20 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

53 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

58 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

1 hour ago