topnews

ബാറിൽ ബിയർ കുടിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് പണം കവർന്നു, സംഭവം തലസ്ഥാനത്ത്

തലസ്ഥാനത്ത് കാട്ടാക്കട ബാറിൽ തലക്കടിച്ച് യുവാവിന്റെ പേഴ്സും പണവും കവർന്നു.കാട്ടാക്കട തിരുവനന്തപുരം റോഡിലെ സ്വകാര്യ ബാറിൽ രാത്രിയോടെയാണ് സംഭവം. ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ ബാറിൽ ഉണ്ടായിരുന്നവർ അടുത്ത് കൂടുകയും യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച് പണം കവർന്നതെന്ന് ആക്രമണത്തിനിരയായ സോനു പറ‍ഞ്ഞു.

സോനുവിനെ ബാറിൽ ബിയർ കഴിക്കാൻ എത്തിയ യുവാവിനെ ബാറിൽ ഉണ്ടായിരുന്നവർ അടുത്ത് കൂടുകയും യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശം നടത്തി അസഭ്യം പറഞ്ഞു കൊണ്ട് കസേര എടുത്തു അടിക്കുകയും ഇയാളെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.കസേര എടുത്തിട്ട് തല്ലുകയും ബാറിൽ ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. പരിചയം ഇല്ലാത്തവരാണ്‌ ഇത് ചെയ്തത് എന്നും യുവാവ് പറഞ്ഞു. എന്നാൽ ആക്രമികളേ കണ്ടാൽ തിരിച്ചറിയാനാകും.

ബാറിലെ സി സി ടി വി ഫൂട്ടേജ് പരിശോധിച്ചും ആക്രമികളേ പിടികൂടാൻ ആകും എന്നും സോനു പറയുന്നു.യാതൊരു കാരണവും ഇല്ലാതെയാണ് തന്നെ മർദ്ദിച്ചതെന്നും തന്റെ കൈവശമുണ്ടായിരുന്ന 35000 തോളം പണം കണ്ട സംഘത്തിലെ ചിലരാണ് മർദ്ദനത്തിന് തുടക്കമിട്ടതെന്നും സോനു കാട്ടാക്കട പോലീസിനോട് പറഞ്ഞു. സംഭവ ശേഷം സ്ഥലത്തുനിന്ന് സംഘം പോവുകയും തന്റെ പേഴ്സ് ഉൾപ്പടെ കൊണ്ട് പോവുകയും ചെയ്തതാണ് യുവാവ് പരാതി പറയുന്നത്.കുഞ്ഞിൻ്റെ നൂല് കെട്ടിന് ഓഫീസിൽ നിന്നും വാങ്ങിയ പണം ആണ് സംഘം തട്ടി എടുത്തത് എന്നും യുവാവ് പറഞ്ഞു.ഇയാളുടെ മുഖത്തിന് കാര്യമായ പരിക്കേറ്റിട്ടുണ്ട് ആശുപത്രിയിൽ ഇപ്പോൾ ചികിത്സ തേടി.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

22 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

45 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

60 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago