world

ഈ സുന്ദരി നിസാരക്കാരിയല്ല,1000 ലേറെ ബോയ്ഫ്രണ്ടുമാർ, ഡേറ്റ് ചെയ്യണമെങ്കിൽ 26 മണിക്കൂർ ക്യൂ നിൽക്കണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI ഇപ്പോൾ എന്തിനും ഉണ്ട്. എല്ലാ വിഷയങ്ങളിലും ആധികാരികവും പുതുമയുള്ളതുമായ ലേഖനങ്ങൾ എഴുതുന്നത് മുതൽ ഒരു കാമുകി വേണമെങ്കിൽ വരെ, ആളുകളെ പലവിധത്തിൽ സേവിക്കാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് ഉപകരണമായി AI മാറിയിരിക്കുകയാണ്. ഒരു കാമുകി എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ശരീരമുള്ളയാൾ എന്നല്ല.

ആയിരത്തിലധികം കാമുകന്മാരുള്ള ഒരു സ്നാപ്ചാറ്റ് ബോട്ടാണ് കാരിൻ AI. ഭാവി പദ്ധതികൾ മുതൽ മാദക സങ്കൽപ്പങ്ങൾ വരെ ഇതിൽ ചർച്ച ചെയ്യുന്നതായി ഫോർച്യൂൺ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. കാരിൻ മാർജോരി എന്ന യുവതിയുടെ പകർപ്പാണ് ഈ ബോട്ട്. കാരിൻ AI എപ്പോഴും നിങ്ങൾക്കായി ഉണ്ടായിരിക്കും എന്നതാണ് പ്രത്യേകത. ഏകാന്തത മറികടക്കാൻ സഹായകമാവുകയാണ് ഈ ബോട്ടിന്റെ ലക്‌ഷ്യം.

സ്‌നാപ്ചാറ്റ് ഇൻഫ്ലുവെൻസറായ കാരിൻ മാർജോരി ChatGPT-യിൽ പ്രവർത്തിക്കുന്ന ഒരു AI ബോട്ട് ആരംഭിച്ചു. അത് ഏതാണ്ട് ഈ യുവതിയുടെ തികഞ്ഞ പകർപ്പാണ്. കൂടാതെ മിനിറ്റിന് ഒരു ഡോളർ എന്ന നിരക്കിൽ ചൂടൻ സംഭാഷണങ്ങളിൽ ഏർപ്പെടുകയാണ് അവർ.

കാരിൻ AI വളരെ ജനപ്രിയമായിരിക്കുകയാണ്. ആളുകൾ അവരുടെ ഒരു ഡേറ്റിനായി ക്യൂവിലാണ്. നിലവിലെ വെയിറ്റിംഗ് ലിസ്റ്റ് 26 മണിക്കൂർ ദൈർഘ്യമുള്ളതാണ് എന്നതും എടുത്ത് പറയേണ്ടതുണ്ട്. കൂടാതെ 5,000 ആളുകൾ ഇതിനകം തന്നെ ചാറ്റ് ചെയ്യാൻ സൈൻ അപ്പ് ചെയ്തിരിക്കുന്നു.

‘കാരിൻ AI കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുതിച്ചുയർന്നു. ഇപ്പോഴും കുതിച്ചുയരുകയാണ്. നിങ്ങൾക്ക് ഓരോ മാസവും ദശലക്ഷക്കണക്കിന് കാഴ്‌ചകൾ ലഭിക്കുമ്പോൾ, ഓരോ കാഴ്ചക്കാരനോടും സംസാരിക്കുക സാധ്യമല്ല’ നെബ്രാസ്‌ക ആസ്ഥാനമായുള്ള ഇൻഫ്ലുവെൻസറിന് സ്‌നാപ്ചാറ്റിൽ 18 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്.

കാരിൻ AI വികസിപ്പിക്കാനായി പ്രോഗ്രാമർമാർ മാർജോറിയുടെ ആയിരക്കണക്കിന് മണിക്കൂർ നീളുന്ന യൂട്യൂബ് കൺടെന്റ് വിശകലനം ചെയ്യുകയുണ്ടായി. ശേഷം ഇൻഫ്ലുവെൻസർമാരെ പോലെ ചാറ്റ് ചെയ്യാനും സംസാരിക്കാനും കഴിയുന്ന ഒരു വ്യക്തിത്വം സൃഷ്ടിക്കുകയാണ് ഉണ്ടായത്.

 

 

Karma News Network

Recent Posts

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

5 mins ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

18 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

31 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

53 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

54 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago