kerala

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്നത് പിന്നിലെ കാരണം ഇതാണ്

കോ​ഴി​ക്കോ​ട്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി കോഴിക്കോട് മെഡിക്കൽ കോളജിലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തുടർന്നാണ് ഈ തീ​രു​മാ​നം.

ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് മാപ്പ് പ​റ​ഞ്ഞ​തോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ക്കു​കയാണ് ഉണ്ടായത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പറയുന്നു.

നീ​റ്റ് പ​രീ​ക്ഷ എ​ളു​പ്പ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും ഗോ​വ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്രക്ക് പോയിരുന്നു. അവിടെ ​വ​ച്ച് ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് ല​ഭി​ച്ചെ​ന്നാ​ണ് മ​ന​സി​ലാ​ക്കാനായത്. ഇ​ത് പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും പറയുകയുണ്ടായി.

ഇതോടെ പെ​ണ്‍​കു​ട്ടി​ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് നാ​ട്ടി​ല്‍ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളും ബാനറുകളുടെ ഒക്കെ ഉ​യ​ര്‍​ന്നു. നാ​ട്ടി​ലെ​ത്തി ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യം ഫ​ലം പ​രി​ശോ​ധി​പ്പ​പ്പോ​ള്‍ പി​ഴ​വ് പറ്റിയെന്ന് വ്യ​ക്ത​മാ​വുന്നത്.

തുടർന്ന് നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക്ലാസിൽ എത്തി സെ​ല്‍​ഫി​യെ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക​യ​ച്ചെ​ന്നും പോ​ലീ​സ് പ​റ​യുന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​രും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago