world

ഈ യുദ്ധം മോദി നിയന്ത്രിക്കും, മോദി പലസ്തീൻ പ്രസിഡന്റിനെ വിളിച്ചു

പലോസ്തീൻ പ്രസിഡന്റിന്‌ മഹ്മൂദ് അബ്ബാസുമായി നരേന്ദ്ര മോദി ചർച്ച നടത്തി. ആശുപത്രിയിൽ ഉണ്ടായ സ്ഫോടനം അന്വേഷിച്ചു. തന്റെ അഗാധമായ ദുഖം അറിയിച്ചു. അക്രമണത്തിൽ നിന്നും ഭീകര പ്രവർത്തനത്തിൽ നിന്നും പിന്തിരിയാൻ ഒന്നിച്ച് നില്ക്കണം എന്നും ആവശ്യപ്പെട്ടു.ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടർന്നുണ്ടായ മരണങ്ങളിൽ അനുശോചനം അറിയിക്കാൻ ആണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചത്.

ഇന്ത്യ പലസ്ഥീനു നല്കുന്ന സഹായവും പിന്തുണയും തുടരും എന്നും അറിയിച്ചു. എന്നാൽ ഭീകരവാദം ഉണ്ടാക്കുന്ന വിഷയങ്ങൾ മോദി ചൂണ്ടി കാട്ടി. ചുരുക്കത്തിൽ ഇന്ത്യ ഇസ്രായേൽ പക്ഷത്തിനും പലസ്തീനും ഇടയും നില്ക്കുകയാണ്‌. ഇന്ത്യയിലെ മുസ്ളീം നേതാക്കളും മുസ്ളീം ലീഗ് ഉൾപ്പെടെ ഉള്ള ഇസ്ളാമിക പാർട്ടികളും എല്ലാം മോദിയെ ഹിന്ദു വർഗീയ വാദി എന്നും മുസ്ളീങ്ങളേ ഇല്ലാതാക്കുന്ന ആൾ എന്നുമൊക്കെ ചിത്രീകരിക്കുമ്പോൾ തന്നെയാണ്‌ മോദി ലോകത്തോട് തന്റെ നയം വ്യക്തമാക്കിയത്.

മതത്തിന്റെ പേരിൽ പലസ്തീനിൽ ഒരു മുസ്ളീമും ആക്രമിക്കപ്പെടരുത് എന്നും മോദി വ്യക്തമാക്കുന്നു. എന്നാൽ ഭീകരത തുടച്ച് നീക്കണം. അതിനു പലസ്തീൻ മുൻ കൈയ്യെടുക്കണം.ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിൽ സിവിലിയൻ ജീവൻ നഷ്ടപ്പെട്ടതിൽ എന്റ അനുശോചനം എന്ന് മോദി എക്സിൽ കുറിച്ചു.പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാട് ആവർത്തിച്ച് വ്യക്തമാക്കി

ഫലസ്തീൻ ജനതയ്‌ക്കായി ഞങ്ങൾ മാനുഷിക സഹായം അയയ്‌ക്കുന്നത് തുടരും. തീവ്രവാദത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആഴമായ ആശങ്ക പങ്കുവെച്ചു. മേഖലയിലെ അക്രമവും വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യവും. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല തത്ത്വപരമായ നിലപാട് ആവർത്തിച്ചു.ആക്രമണത്തിലെ മരണങ്ങളിൽ താൻ അഗാധമായ ഞെട്ടലുണ്ടാക്കിയെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ  ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചിരുന്നത്.

ഇതിനിടെ ഹമാസിന്റെ ദേശീയ സുരക്ഷാ സേനയുടെ തലവനെ വധിച്ച് ഇസ്രായേൽ സുരക്ഷാ സേന. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ജെഹാദ് മൈസനെ വധിച്ചത്.ഗാസയിലെ ഷെയ്ഖ് റദ്വാൻ പരിസരത്താണ് ആക്രമണമുണ്ടായത്. ഗാസ മുനമ്പിലെ പാലസ്തീൻ ദേശീയ സുരക്ഷാ സേനയുടെ കമാൻഡറായിരുന്നു മേജർ ജെഹാദ് മൈസൻ.നേരത്തെയും ഹമാസിന്റെ കൊടും ഭീകരരെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ഹാമാസിന്റെ നുഖ്ബ യൂണിറ്റിന്റെ കമാൻഡർ അൽ-ഖേദ്ര, കമാൻഡോ സേനയിലെ കമാൻഡറെയും മിലിട്ടറി ഇന്റലിജൻസ് മേധാവിയെയും സേന വധിച്ചു.

ഗാസയിൽ കുടുങ്ങിയ നാല്  ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.  ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ വളരെ ബുദ്ധിമുട്ടാണെന്നും എന്നാൽ അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

‘‘കുടുങ്ങിയവരിൽ ഒരാൾ വെസറ്റ് ബാങ്കിലാണുള്ളത്. ഗാസയിൽ ഇന്ത്യക്കാർ ആരെങ്കിലും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ഇല്ല. ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എല്ലാ തരം അക്രമങ്ങളെയും ഇന്ത്യ അപലപിക്കുന്നു’’.– അരിന്ദം ബാഗ്ചി പറഞ്ഞു.ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ച് രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരുക്കേറ്റിരുന്നു.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

10 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

46 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

2 hours ago