Categories: topnews

തൊടുപുഴ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ

തൊടുപുഴ കമ്പകക്കാനത്ത് ഓരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. മന്ത്രശക്തി കൈക്കലാക്കുന്നതിനായി അനീഷാണു കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

ഇതേ സമയം കമ്പകക്കാനത്തു നാലംഗ കുടുംബത്തെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികൾ അമ്മയുടെയും മകളുടെയും മൃതദേഹങ്ങളോട് മോശമായി പെരുമാറി എന്ന് പോലീസ് അറിയിച്ചു. അവർ കൊലപ്പെട്ട ശേഷവും മറവു ചെയ്യാൻ കൊണ്ടുപോകും വഴിയും മൃതദേഹത്തോട് അനാദരവും സ്ത്രീത്വത്തിനെതിരായ പ്രവർത്തികളും നടത്തി. ഇത് പ്രത്യേക വകുപ്പായി പ്രതികളുടെ മേൽ ചുമത്തും- പോലീസ് പറഞ്ഞു. സുശീല (50), മകൾ ആർഷ (21) എന്നിവരുടെ മൃതദേഹങ്ങളോടാണ്‌ പ്രതികളായ അനീഷ്, തൊടുപുഴ കീരികോട് സ്വദേശി ലിബീഷ് ബാബു എന്നിവർ മാനഭംഗം നടത്തിയത്.നേരത്തേ സംഭവത്തിൽ അനീഷിന്റെ കൂട്ടുപ്രതിയായ ലിബീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ജൂലൈ 29നാണ് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേർന്ന് കൊലപ്പെടുത്തിയത്. ബുള്ളറ്റിന്റെ പൈപ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്.കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്നായിരുന്നു അനീഷ് വിശ്വസിച്ചിരുന്നത്. ഇതിന് കാരണമാണെന്ന് അയാൾ വിശ്വസിച്ചിരുന്ന വിലപ്പെട്ട താളിയോലകൾ കൈക്കലാക്കുന്നതിനായിട്ടാണ് കൃഷ്ണനെ കൊലപ്പെടുത്തിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ് ചെയ്ത ചില മന്ത്രവാദങ്ങൾ പരാജയപ്പെട്ടതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ കൃഷ്ണനോട് പക തോന്നിയ അനീഷ് ഇയാളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്യുകയായിരുന്നു.

 

Karma News Editorial

Recent Posts

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

45 seconds ago

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

40 mins ago

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

1 hour ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

2 hours ago

നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ, കരിക്കുലം തയ്യാറാക്കി കഴിഞ്ഞു: ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള കരിക്കുലം തയ്യാറാക്കി കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

2 hours ago

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന്…

2 hours ago