kerala

നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ കോടതി അലക്ഷ്യ പരാമർശവുമായി തോമസ് ഐസക്ക്

കണ്ണൂര്‍. നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ കോടതി അലക്ഷ്യ പരാമർശവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. രാജ്യത്തിൻറെ പരമോന്നത നീതിപീഠത്തിന്റേത് അസംബദ്ധമായ നിരീക്ഷണം എന്നാണ് ഐസക് പറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനം സംബന്ധിച്ച് ’52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണ്’ എന്നായിരുന്നു കേരളത്തെ കടക്കെണിലാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ പരാമർശം. മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണമെന്നും ഐസക് പറഞ്ഞിരിക്കുന്നു.

‘നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടി?.സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായി’ എന്നൊക്കെ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള പതിവ് പൊള്ളയായ പ്രസ്താവനയാണ് കണ്ണൂരിൽ തോമസ് ഐസക് നടത്തിയിരിക്കുന്നത്. മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും ഐസക് പറയുന്നു. കോടതി വിധി പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബി ജെ പി യുടെ തൊലിക്കട്ടി അപാരമെന്നാണ് തോമസ് ഐസക്കിന്റെ മറ്റൊരു കുറ്റപ്പെടുത്തൽ.

‘സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണെന്നാണ് ധനമന്ത്രി കെ എന്‍ രാജഗോപാലിന്റെ പ്രതികരണം. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്. നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളിൽ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു. ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജഗോപാൽ പറഞ്ഞു

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

8 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago