കൊച്ചി: എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തത് വിവാദമാകുന്നു.
മന്ത്രിയെ കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും അടക്കമുള്ളവരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏതാനും എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും എത്തിയിരുന്നു. എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. മന്ത്രി അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.
എന്‍ഡിഎ കണ്‍വീനറുടെ ഭാര്യ എസ്എന്‍ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്. മാര്‍ച്ച് 28നു തോമസ് ഐസക് ചെറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു.
വൈപ്പിനില്‍ 25,000 ത്തോളം വോട്ടുകള്‍ നേടുമെന്നതായിരുന്നു എന്‍ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടത്. എന്നാല്‍ ലഭിച്ചതാകട്ടെ 13,540 വോട്ടുകള്‍ മാത്രമാണ്. ഇതാകട്ടെ 2019ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥി നേടിയതിനെക്കാളും 1400 വോട്ടുകള്‍ കുറവാണ്. ഇതു തന്നെ വോട്ടുകള്‍ കച്ചവടം നടന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തോമസ് ഐസക്കും ബിഡിജെഎസ് കണ്‍വീനറുടെ വസതിയില്‍ പോയത് കണ്‍വീനറെ കാണാനല്ല മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ എസ്എന്‍ഡിപി വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിയെ കാണാനെന്ന് വൈപ്പിന്‍ എല്‍ഡിഎഫ് തെരഞ്ഞെടപ്പ് കമ്മിറ്റി ട്രഷറര്‍ എ.പി. പ്രിനില്‍ വ്യക്തമാക്കി. മണ്ഡലത്തിലെ പ്രമുഖരുടെ വസതി സന്ദര്‍ശനം എല്ലാ സ്ഥാനാര്‍ഥികളും നടത്താറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…