kerala

ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല, കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി

തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ അനുജ ജോസഫ്. ഇത്തരത്തിൽ ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല എന്നു വേണം കരുതാൻ. കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി. ഫെയ്സ്ബുക്കിലൂടെയാണ് അനുജ ജോസഫിന്റെ പ്രതികരണം.

അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൊടങ്ങാവിളയ്ക്ക് സമീപം കഴിഞ്ഞ (27/3/2024)ദിവസം യുവാവിനെ കാറിലെത്തിയ നാലു പേർ ചേർന്നു ഗുരുതരമായ പരുക്കേൽപ്പിച്ചു കൊലപ്പെടുത്തി. രാത്രി 7.30 ക്കും എട്ടിനും ഇടയിലായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
മരണമടഞ്ഞ 23വയസ്സുകാരനായ ആദിത്യൻ പത്താംകല്ല് സ്വദേശിയും, അമരവിളയിലെ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റെന്നുമാണ് അറിയാൻ കഴിഞ്ഞത്.കൊലയ്ക്ക് പിന്നിലെ motive എന്തു തന്നെ ആയാലും ഒരാളെ നിർദ്ധാരുണം കൊലപ്പെടുത്താൻ പോലും മടിയില്ലാത്ത ഒരു തലമുറ നമുക്കിടയിൽ വേരുപിടിച്ചിരിക്കുന്നത് ഭയം ഉളവാക്കുന്നു. ഇത്തരത്തിൽ സമൂഹം മാറിയാൽ ഉണ്ടായെക്കാവുന്ന വിപത്ത് നമ്മൾ ഓർക്കേണ്ടതുണ്ട്.

വ്യക്തികൾ സമൂഹത്തിൽ നിയമം നടപ്പിൽ വരുത്താൻ ഇറങ്ങി തിരിച്ചാൽ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥകൾ(Legal system)നോക്കുകുത്തികളായി തീരില്ലേ. ശിക്ഷിക്കപ്പെട്ടാൽ ജയിലറകളിൽ ഭക്ഷണവും കഴിപ്പിച്ചു സുഖവാസത്തിനു അയക്കുന്ന രീതി നിലനിൽക്കുന്നിടത്തോളം കാലം ഇത്തരത്തിലുള്ള അരുംകൊലകൾ ഇനിയുമുണ്ടായേക്കാം. മയക്കുമരുന്നിന്റെയും, ഗുണ്ടാവിളയാട്ടത്തിന്റെയും കേന്ദ്രമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. നിലവിലുള്ള law&order (ക്രമസമാധാനം)സിസ്റ്റത്തിൽ ഒരു മാറ്റത്തിന്റെ അനിവാര്യത ഇന്നിന്റെ ലോകം ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല എന്നു വേണം കരുതാൻ.കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി. സ്വന്തം കൂടെപ്പിറപ്പിനെയോ, കുഞ്ഞുങ്ങളെയോ ആരുടെയെങ്കിലും വാശിക്കോ,വൈരാഗ്യത്തിനോ വിട്ടു കൊടുക്കേണ്ടി വരുമ്പോഴേ നമ്മൾ ഓരോരുത്തരും ആ വേദന മനസിലാക്കൂ. അതു വരെയും ഇതൊക്കെ കേവലം വാർത്ത മാത്രം. ആദിത്യന്റെ മാതാപിതാക്കന്മാരുടെ തോരാകണ്ണുനീരിനു ആരു സമാധാനം പറയും. ഇതു പോലെയുള്ള അരുംകൊലകൾ ഇനിയുമുണ്ടാകാതിരിക്കാൻ നിയമം ശക്തമാക്കു അധികാരികളെ, ജീവിക്കാനുള്ള ഒരുവന്റെ അവകാശം നിഷേധിക്കാൻ ആർക്കുമാവില്ല.

Karma News Network

Recent Posts

കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് കടന്നു, വ്യാപക തിരച്ചിൽ

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ്…

45 mins ago

മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത്…

53 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

1 hour ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

2 hours ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

2 hours ago