ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ വാക്സിൻ സ്വീകരിച്ചു. ലോകനേതാക്കൾ പലരും വാക്സിൻ നേരത്തെ തന്നെ സ്വീകരിച്ചെങ്കിലും ഇന്നലെയാണ് ബോറിസ് ജോൺസൺ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വാക്സിൻ കുത്തിവെപ്പെടുത്തത്. ആസ്ട്രാസെനകയുടെ വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വർഷം മുമ്പ് ബോറിസ് ജോൺസന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
കുത്തിവെയ്പെടുക്കുമ്പോൾ തനിക്ക് നല്ല അനുഭവമായിരുന്നുവെന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും വേഗത്തിൽ എടുത്തു കഴിഞ്ഞതായും ബോറിസ് ജോൺസൺ പ്രതികരിച്ചു. കൊറോണയാണ് ലോകത്തിന് മുന്നിലുള്ള ഭീഷണി, വാക്സിനെടുക്കുക എന്നതാണ് ലോകത്തിലെ ഓരോ വ്യക്തിയും ചെയ്യേണ്ട കടമയെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. വാക്സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്.
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…