national

ഓപ്പറേഷൻ കാവേരിയിലൂടെ മോദി സർക്കാർ തുണയായി, കേന്ദ്രത്തിന് നന്ദി പറഞ്ഞു സുഡാനിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ മടങ്ങി എത്തിയ ആയിരങ്ങൾ

കേന്ദ്രത്തിന്റെ കരുത്തും പ്രയത്നവും കൊണ്ട് സുഡാൻ യുദ്ധഭൂമിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ മടങ്ങി എത്തിയത് 3400 ഓളം പേർ. ഇവരെല്ലാം രാജ്യത്തിന്റെ വീര നായകൻ മോദിക്ക് നന്ദി അറിയിച്ച് രം​ഗത്തെത്തിയ കാഴ്ച്ചയാണ് ഇപ്പോൾ ചർച്ചയാവുന്നത്. രാജ്യത്തിന്റെ വികസത്തിനൊപ്പം തന്നെ ഒരോ ഇന്ത്യക്കാരന്റെ നെയും കൂടെ നിർത്തി കേന്ദ്രഭരണം. അതാണ് ഈ വിജയങ്ങൾക്ക് പിന്നിൽ.

സാധാരണ ​ഗതിയിൽ ഏറ്റവും ക്രമ സമാധാനത്തോടെ മുന്നോട്ട് പോയിരുന്ന സുഡാനിൽ പെട്ടാന്നായിരുന്നു ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാൻ സുഡാനീസ് സൈന്യവും, ആർഎസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ഖാർത്തൂമിൽ ആരംഭിച്ചപ്പേൾ അവിടെ പെട്ടുപോയ ഒട്ടുമിക്ക ഇന്ത്യക്കാരെയും കേന്ദ്ര സർക്കാറിന്റെ നേതൃത്യത്തിൽ നടന്ന ഓപ്പറേഷൻ കാവേരി വഴി ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. അങ്ങനെ രക്ഷപ്പെട്ട ഓരോ ഇന്ത്യൻ പൗരനും ഇന്ന് മോദി സർക്കാറിനോട് കടപ്പാടറിയിക്കുകയാണ്.

ആഫ്രിക്കൻ രാജ്യമായ സുഡാൻ പൊടുന്നനെയാണ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നത്. രണ്ട് വർഷം മുൻപ് ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഒരുമിച്ചു നിന്നവരാണ് സുാഡനിൽ പരസ്പരം ഏറ്റുമുട്ടുകയും അത് മാസങ്ങളോളം തുടരുന്ന അവസ്ഥയിലേക്കും എത്തുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ആഗോളതലത്തിൽ ആവശ്യമുയരുന്നുണ്ടെങ്കിലും സൈനിക ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നവർ അത് ചെവികൊടുത്തില്ല.

സംഘർഷത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടു. നാലായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ സുഡാനിൽ പ്രവാസികളായ ഇന്ത്യക്കാരുടെ കുടുംബങ്ങളും ആശങ്കയിലാവുന്നത്. സംഘർഷത്തിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ടത് സാധാരണക്കാരായിരുന്നു. ഭക്ഷണവും കുടിവെളളവും വൈദ്യുതിയും ഇല്ലാതെ പലരും യുദ്ധഭൂമിയിലെ ഇരകളായി മാറി. ഇതോടെ വിവിധ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കാനുളള ദൗത്യം ആരംഭിച്ചു.

മൂവായിരത്തോളം ഇന്ത്യൻ പൗരന്മാരും ആയിരത്തിലേറെ ഇന്ത്യൻ വംശജരുമാണ് സുഡാനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. സുഡാനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാർക്ക് ആശയ വിനിമയങ്ങൾക്കുള്ള സംവിധാനമൊരുക്കുകയും ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. മൂവായിരത്തോളം പേർ പേരുകൾ രജിസ്റ്റർ ചെയ്തു. ഇതെത്തുടർന്നാണ് ‘ഓപ്പറേഷൻ കാവേരി’ എന്ന പേരിൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. കേരള സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നേതൃത്വ ചുമതല നൽകുന്നത്.

ഏപ്രിൽ 24-ന് സുഡാൻ സായുധ സേനയും സുഡാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ പൗരൻമാരെ മടക്കി കൊണ്ടുവരുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി തുടങ്ങി. മൂവായിരത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള ദൗത്യമാണ് ഇന്ത്യൻ വ്യോമ സേന, നാവിക സേനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് ചാർട്ടേഡ് വിമാന സർവീസും നടത്തുന്നുണ്ട്. ഓപ്പറേഷൻ കാവേരി വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇതുവരെ പ്രതിസന്ധികളില്ലാതെ ഒഴിപ്പിക്കൽ തുടരാൻ കഴിഞ്ഞിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യക്കാർ ഏറെയുളളത് ഖാർത്തൂമിലാണ്. അവിടെ നിന്ന് തുറമുഖ നഗരമായ പോർട്ട് സുഡാനിലേക്ക് 850 കിലോമീറ്ററിലേറെ റോഡ് മാർഗം സഞ്ചരിക്കണം. ഇതിന് 12 മണിക്കൂർ സമയം ആവശ്യമാണ്. ഇതിന് പരിഹാരം കാണാൻ ഓപ്പറേഷൻ കാവേരിക്ക് കഴിഞ്ഞു. 3,400 പേരാണ് ഇത് വഴി രക്ഷ നേടിയതും ഇന്ന് നന്ദി അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നതും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. കേന്ദ്ര സർക്കാരിന്റെ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് തിരിച്ചെത്തിയവർ പറയുന്നു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

15 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

20 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

26 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

39 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago