national

വൈറസിനെ ഗോമൂത്രം പ്രതിരോധിക്കുമെന്ന വിശ്വാസം, ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രം

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന കൊറോണയെ തളയ്ക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് വിശ്വാസത്തില്‍ ദിവസവും വിറ്റഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രം. ഗുജറാത്തിലാണ് ഇത്തരമൊരു വിശ്വാസം നിലനില്‍ക്കുന്നത്. വ്യാജ പ്രചരണത്തില്‍ വിശ്വസിച്ച് ഗോമൂത്രം വാങ്ങിക്കൊണ്ടു പോകുന്നവരാകട്ടെ കൊററോണയെ ഗോമൂത്രം പ്രതിരോധിക്കുമെന്നും വിശ്വസിച്ചു.

അതേസമയം, ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ മറ്റിടങ്ങളിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് നല്ലകാലം തെളിയുകയാണ് ഇതിലൂടെ സംഭവിച്ചത്. ചെയ്തത്. പശുക്കളുടെ പാല് ഒഴുക്കി കളയേണ്ട അവസ്ഥ വന്നെങ്കിലും ഗോമൂത്രത്തിന് നല്ല ഡിമാന്റാണ്. ഗോശാലകളിലെത്തി പണം കൊടുത്ത് ഗോമൂത്രം വാങ്ങിക്കുടിക്കുകയാണ് നാട്ടുകാര്‍. ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തേരിയ പറഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിക്കാന്‍ വേണ്ടി മാത്രമല്ലത്രെ ആളുകള്‍ ഇത് വാങ്ങുന്നത്. ബോഡി സപ്രേ ഉണ്ടാക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് വല്ലഭ് കത്തേരിയ പറയുന്നത്. സൂക്ഷ്മ വൈറസുകളെ പ്രതിരോധിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദഹനം മെച്ചപ്പെടുത്തുക, ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി ഗുണങ്ങള്‍ ഏറെയാണിതിനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 4000 ഗോശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നതും കുപ്പികളില്‍ സംഭരിക്കുന്നതും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്ന രീതിയില്‍ സംഘപരിവാര്‍ പ്രചാരണം ശക്തമായിരുന്നു. ബിജെപിയുടെ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തുകയും ഗോമൂത്ര പാര്‍ട്ടികള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, മദ്യപിച്ച് ലക്കുകെട്ട യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…

6 mins ago

രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…

23 mins ago

നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു ;നെടുംപറമ്പിൽ ഫിനാൻസ് ഉടമ അറസ്റ്റിൽ

കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…

44 mins ago

ഇടക്കാല ജാമ്യം കിട്ടിയാലും ഔദ്യോഗിക ജോലികളിൽ ഇടപെടരുത്, കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് ഇന്നില്ല. കസ്റ്റഡി കാലാവധി ഈ മാസം 20…

48 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം, പശ്ചിമബംഗാളിൽ സംഘർഷം, ഒരു മണി വരെ 39.92 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 11 സംസ്ഥാനങ്ങളിലേയും…

1 hour ago

ജനം ചൂടിൽ മരിക്കുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയി – വി മുരളീധരൻ

സംസ്ഥാനം വെന്തുരുകുമ്പോൾ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാൻ പോയിയെന്ന് ബിജെപി നേതാവ് വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ…

1 hour ago