topnews

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ ഇടുക്കി സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നു രോ​ഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിള്ളത് 1,65,934 പേ‍രാണ്. 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെ​ഗറ്റീവ് റിസൽട്ടാണ്.

ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികൾ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യന്ത്രി വ്യക്തനമാക്കി. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വിദേശത്തു കൊവിഡ് അല്ലാത്ത കാരണം കൊണ്ട് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങൾ നീക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Karma News Network

Recent Posts

വിമാന സമരം, പ്രീയപ്പെട്ടവനെ അവസാനമായൊന്നു കാണാതെ പ്രവാസിക്ക് ദാരുണാന്ത്യം

എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു.…

15 mins ago

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

49 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

1 hour ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

2 hours ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago