തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ. രമയ്ക്കു വധഭീഷണിക്കത്ത് . തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ളതാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ – എന്നാണ് കത്തില് പറയുന്നത്. അതേസമയം, തെളിവടക്കം എംഎൽഎ ഡിജിപിക്ക് പരാതി നൽകി.
ഭരണം പോകുന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ല. പയ്യന്നൂരിലേക്ക് വന്നാൽ കാണിച്ച് തരാം എന്നും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. അവരും സൂക്ഷിച്ചിരുന്നോ എന്നും കത്തിൽ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് പോസ്റ്റ് ചെയ്ത കത്ത് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്. സംഭവത്തിൽ കെ.കെ രമ ഡിജിപിക്ക് പരാതി നൽകി.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…