തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളാണ്റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ്. ആലപ്പുഴയില്‍ ആണ് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന് ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അദ്ദേഹം ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സമ്പര്‍ക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. വര്‍ഷങ്ങളായി ശ്വാസ തടസമടക്കള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ജെയ്മോന്.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം സംഭവിച്ചത്. പത്തനംതിട്ടയില്‍ വാഴമുട്ടം സ്വദേശി കരുണാകരന് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുണാകരന് കരള്‍ രോഗ ബാധിതനുമായിരുന്നു.ഇടുക്കിയില്‍ ആണ് മറ്റൊരും മരണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരന്‍ ആണ് മരിച്ചത്. 80 വയസ്സായിരുന്നു ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റുകയായിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…