topnews

തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനനുമതി

തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ പൂരം നടത്തിപ്പിന് അനുമതി നല്‍കിയപ്പോള്‍ വെടിക്കെട്ട് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. സുപ്രിംകോടതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വെടിക്കെട്ട് നടത്താം.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ദിവസം ഉണ്ടാകും. 17ാം തിയതി കൊടിയേറ്റ് മുതല്‍ 24ാം തീയതി ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും തീരുമാനിച്ചിരുന്നു.

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും, 45 വയസിന് മുകളില്‍ ഉള്ളവര്‍ വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം, പൂരപറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും, പത്ത് വയസില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ല എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍.

Karma News Editorial

Recent Posts

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

25 mins ago

കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…

54 mins ago

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

9 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

10 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

11 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

11 hours ago