topnews

അമിത് ഷായ്ക്കായി ഒരുങ്ങി പൂരനഗരി ; കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഉച്ച മുതൽ തൃശൂരിൽ ഗതാഗത നിയന്ത്രണം

തൃശൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വരവേൽക്കാനൊരുങ്ങി തൃശൂർ നഗരി. കുറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും കാണാനാകും. അമിത്ഷായുടെ പരിപാടിക്ക് സാക്ഷ്യംവഹിക്കാൻ അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ തുടക്കമാണ് അമിത് ഷായുടെ വരവ്.

സുരക്ഷാ ക്രമീകരണങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. വേദിയിലും പരിസരത്തുമായി ഇന്നലെ ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.

സംസ്ഥാനപ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ എം.പി,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍,ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീര്‍, സംഘടനാ സെക്രട്ടറി എം.ഗണേശ്, വക്താവ് നാരായണന്‍ നമ്പൂതിരി,മേഖല സംഘടനാ സെക്രട്ടറി കെ.പി.സുരേഷ് തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.

അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചക്ക് 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്ര മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല. കനത്ത സുക്ഷതന്നെയാണ് തൃശൂരിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശ്ശേരിയിൽനിന്ന്‌ ഹെലികോപ്റ്ററിൽ തൃശ്ശൂർ ശോഭാസിറ്റി ഹെലിപ്പാഡിൽ എത്തുന്ന അമിത്ഷാ മൂന്ന്‌ പരിപാടികളിൽ പങ്കെടുക്കും. വടക്കുന്നാഥക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടിന് ശക്തൻതമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന. മൂന്നിന് ജോയ്‌സ് പാലസിൽ നേതൃയോഗം എന്നിവയ്ക്കു ശേഷമാകും ക്ഷേത്ര ദർശനത്തിന് എത്തുക.

ശേഷം വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. അരലക്ഷംപേർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുക്കുമെന്നാണ് വിലയിരുത്തൽ. പൊതുയോഗത്തിനുശേഷം കാർമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡൽഹിയിലേക്ക് തിരിച്ചു മടങ്ങും.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

14 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

38 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

39 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago