crime

ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണം: മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റിലായി.

തിരുവനന്തപുരം/ തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തിന് പിന്നിൽ മുന്‍ സീനിയര്‍ സൂപ്രണ്ട് ആണെന്ന് പോലീസ്. ആര്‍ഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെയാണ് പേരൂര്‍ക്കടയിലുള്ള വീട്ടിലെത്തി ശ്രീകണ്ഠന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ സാമ്പത്തിക പ്രയാസം കൊണ്ടാണ് തൊണ്ടിയായി സൂക്ഷിച്ച സ്വര്‍ണം മോഷ്ടിച്ചതെന്നാണ് ശ്രീകണ്ഠന്‍ നായർ പൊലീസിന് നല്‍കിയ മൊഴി. ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയിരിക്കുന്നത്.

മോഷണ സംഭവത്തിൽ ശ്രീകണ്ഠന്‍ നായർക്കൊപ്പം മറ്റു ചില ജീവനക്കാർക്കും ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരുന്നത്. മെയ് 31നാണ് കളക്ടറേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണാതാവുന്നത്. കഴിഞ്ഞ മാസംസബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിരുന്നത്.

Karma News Network

Recent Posts

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

5 mins ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

18 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

31 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

53 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

55 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago