യുഎഇയില്‍ ചെക്ക് കേസിലെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി.പണം തട്ടിയെടുക്കലായിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മാത്രമല്ല കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകിച്ച് എംഎ യൂസഫലിയുടെയും ഇടപെടലാണ് ജയില്‍ മോചനത്തിന് ഇടയാക്കിയതെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന പൂര്‍ണബോധ്യം അവര്‍ക്കുണ്ടെന്നും തുഷാര്‍ പറഞ്ഞു.
അതേ സമയം തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നെന്നും പതിനാലു വര്‍ഷം പഴക്കമുള്ള കേസില്‍ കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തുകയായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെയാണ് തുഷാര്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…
നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇ…
പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…