kerala

മത്സരിച്ചിടത്തല്ലാം പകുതിയോളം വോട്ട് ‘അപ്രത്യക്ഷമായി’ബിഡിജെഎസിന് വന്‍ വോട്ടുചോര്‍ച്ച

കോട്ടയം: തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി വോട്ടുകള്‍ ലഭിച്ചില്ലെന്ന ആക്ഷേപമാണ് ബിഡിജെഎസ് ഉയര്‍ത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കാലുവാരല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചുവെന്നും ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

എന്‍ഡിഎ ഘടകകക്ഷിയും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്നതുമായ ബിഡിജെഎസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വോട്ടു ചോര്‍ച്ച. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016-ല്‍ ലഭിച്ചതിനേക്കാള്‍ വോട്ട് പകുതിയായി മാറി. ബിഡിജെഎസിന് മുന്നേറ്റം പോയിട്ട് ഉള്ളത് നിലനിര്‍ത്താന്‍ പോലും ആയില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി കോര്‍കമ്മിറ്റി വിലയിരുത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ഒരു വാര്‍ഡില്‍ പോലും ജയിക്കാനായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നത്. ഇതില്‍ ദയനീയമായ വോട്ട് ചോര്‍ച്ചയുണ്ടായത് മന്ത്രി എം.എം.മണി ജയിച്ച ഉടുമ്പന്‍ചോലയിലാണ്. 2016-ല്‍ 21799 വോട്ടുകള്‍ ഇവിടെ നിന്ന് ബിഡിജെഎസിന് ലഭിച്ചിരുന്നു.ഇത്തവണ കിട്ടിയത് വെറും 7208 വോട്ട്.

പി.സി.ജോര്‍ജിനെ അട്ടിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയിച്ച പൂഞ്ഞാറിലും ബിഡിജെഎസ് വോട്ടുകള്‍ വലിയ രീതിയില്‍ അപ്രത്യക്ഷമായി കഴിഞ്ഞ തവണ പൂഞ്ഞാറില്‍ ബിഡിജെഎസിന് 19966 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇക്കുറി കിട്ടിയതാകട്ടെ 2965 വോട്ടുകള്‍ മാത്രം. ഇടുക്കിയില്‍ 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജു മാധവന്‍ 27403 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ഇടുക്കിയില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് കിട്ടിയത് 9286 വോട്ടുകള്‍.

Karma News Network

Recent Posts

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

37 mins ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

48 mins ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

1 hour ago

എൽഡിഎഫിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം, പരസ്യ അവകാശവാദവുമായി കേരള കോൺഗ്രസും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…

2 hours ago

തൃശ്ശൂരിൽ വൻ ലഹരി മരുന്ന് വേട്ട, 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ…

3 hours ago

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

3 hours ago