entertainment

തെറ്റുകാരനാണെങ്കില്‍ എന്നെ ക്രൂശിച്ചോളു, കണ്ണ് നിറഞ്ഞ് ടിനി ടോം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. വ്യാപകമായി ആക്രമണം ഉണ്ടാകുന്നുവെന്നും പലപ്പോഴായി പല വിഷയങ്ങളില്‍ ഇത് തുടരുകയാണെന്നും ടിനി ടോം പറയുന്നു. ഇപ്പോള്‍ ഷംന കസിം കേസില്‍ തന്നെ ചോദ്യം ചെയ്യുമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അദ്ദേഹം പറഞ്ഞു.

ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് തിരക്കിയാല്‍ ഇക്കാര്യം അറിയാവുന്നതാണ്. എന്നിട്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും ടിനി ടോം പറഞ്ഞു. എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്.. കണ്ണുകള്‍ നിറഞ്ഞായിരുന്നു ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

തന്നെ ചിലര്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. പ്രതികളോ, ഷംനയോ പറയാത്ത കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇന്റര്‍വ്യൂ തന്നില്ലെന്ന് പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്. അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതിനെ നിയമപരമായി നേരിടാനാകാഞ്ഞിട്ടല്ല. മനുഷ്യത്വമായി കാണണം. നന്മയുടെ സത്യത്തിന്റെയും കൂടെ നില്‍ക്കണം. ഒരുപെണ്‍കുട്ടിയോട് പോലും മോശമായി പെരുമാറിയിട്ടില്ല. ആഗ്രഹം കൊണ്ട് കലാരംഗത്ത് എത്തിയതാണ്. ഒരിക്കലും ഉപദ്രവിക്കരുതെന്നും തെറ്റുകാരനാണെങ്കില്‍ എന്നെ ക്രൂശിച്ചോളു എന്നും ടിനി ടോം പറഞ്ഞു.

ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസുകളില്‍ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം. കള്ളക്കടത്തുമായോ ഇപ്പോള്‍ പിടിയിലായ സംഘവുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ വിളിച്ചിട്ടു പോലുമില്ലെന്നും ടിനി പറയുന്നു. സംഭവത്തില്‍ എംപിക്കും എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

Karma News Network

Recent Posts

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

11 mins ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

27 mins ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

58 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

1 hour ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

2 hours ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

3 hours ago