കടയ്ക്കല്‍: ജീവനൊടുക്കുക എന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ല. ഇക്കാര്യം പലപ്പോഴും പലരും പറഞ്ഞിട്ടുള്ള കാര്യവുമാണ്. എന്നാല്‍ ഒരു നിമിഷത്തെ തോന്നലില്‍ അനാഥമാകുന്നത് ഉറ്റവര്‍ കൂടിയാണ്. ഇത്തരത്തില്‍ യുവതി ജീവനൊടുക്കിയ സംഭവമാണ് കൊല്ലം കടയ്ക്കലില്‍ ഉണ്ടായത്. കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ യുവാവ് ശ്രമിക്കുകയും പിന്നീട് തനിയെ കിണറ്റില്‍ നിന്നും കയറി എത്തിയപ്പോഴാണ് വീടിനുള്ളില്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പുതുശ്ശേരിയില്‍ ആണ് സംഭവം ഉണ്ടായത്. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 26 വയസായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി. പോലീസ് എത്തിയത് കണ്ട് രഞ്ജിത്ത് ബൈക്കില്‍ കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കുണ്ടാക്കി. ഒടുവില്‍ ജീവനൊടുക്കാന്‍ എന്ന് പറഞ്ഞ് കിണറ്റില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് കിണറ്റില്‍ നിന്നും തന്നെത്താന്‍ കയറിയ രഞ്ജിത്ത് വീട്ടില്‍ കയറിയപ്പോള്‍ അസ്വതിയെ തൂങ്ങി മരിച്ച നിലയില്‍ ആണ് കാണുന്നത്. തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അശ്വതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: വൈഷ്ണവ്, വൈശാഖ്.
എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…
പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…
തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…
മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…
കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…