entertainment

ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല, ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ്, ടിനി ടോം പറയുന്നു

നടന്‍ ടിനി ടോം ചീത്തവിളിച്ചു എന്ന പേരില്‍ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഇപ്പോള്‍ ഈ ഓഡിയോ ക്ലിപ്പിന്റെ സത്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം. നിരന്തരം തനിക്കെതിരെ മോശമായ കമന്റിടുകയും പ്രകോപനമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതു കൊണ്ടാണ് അയാള്‍ക്ക് എതിരെ പ്രതികരിക്കേണ്ടതായി വന്നതെന്ന് ടിനി ടോം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. ദിവസേന ഇതേപോലത്തെ കമന്റുകള്‍ വരാറുണ്ട്. താന്‍ അത് ശ്രദ്ധിക്കാറില്ല, അതൊക്കെ ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്തു കളയുന്ന പോലെയേ താന്‍ കരുതുന്നുള്ളൂ. ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് നമ്പര്‍ ചോദിച്ച് തിരികെ വിളിച്ച് സംസാരിച്ചതെന്ന് ടിനി ടോം പറയുന്നു.

ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്.’

‘എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല എന്റെ കഴിവ്, അത് ദൈവസിദ്ധമാണ്. കുറെ നാളായി എനിക്കെതിരെ മനഃപൂര്‍വം കളിക്കുന്ന ചിലരുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ കിട്ടുന്ന സംതൃപ്തി എന്താണ്? മാത്രമല്ല നല്ല വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കാറുമുണ്ട്.’

‘നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ ആരും കാണാറില്ല. മോശം ആക്കി കാണിക്കാനാണ് ആള്‍ക്കാര്‍ ഉള്ളത്. ഇപ്പോള്‍തന്നെ ഈ വ്യക്തിക്ക് ആ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ? അപ്പോള്‍ അത് അയാള്‍ മനഃപൂര്‍വം ഉപദ്രവിക്കാന്‍ ചെയ്തതല്ലേ. നമ്മളെ സ്ഥിരമായി പ്രകോപിപ്പിച്ചിട്ട് ഇതുപോലെ വിളിക്കുമ്പോള്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് നമ്മളെ മോശക്കാരന്‍ ആക്കാന്‍ തന്നെയല്ലേ? ഇവര്‍ക്കൊക്കെ വേറെ പണിയില്ലേ?’

‘എന്റെ പേജ് വഴി ഞാന്‍ ഒരു പാവപ്പെട്ട സുഖമില്ലാത്ത ആള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയും 12 മണിക്കൂര്‍ കൊണ്ട് വളരെയധികം പണം അതില്‍ വരികയും അയാള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്തു. ഇതൊന്നും ഒരു സംഘടനയുടെയും പിന്‍ബലത്തില്‍ ചെയ്യുന്നതല്ല. ഞാന്‍ വളരെ കാലമായി അയാള്‍ക്ക് സഹായം ചെയ്തു കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. ഇതുപോലെതന്നെ പലവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഇവര്‍ ഒന്നും കാണുന്നില്ല. ഞാന്‍ സെലിബ്രിറ്റി ആയത് കൊണ്ട് എന്നെ വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.’

ഇപ്പോള്‍തന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേര്‍ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം. സാധാരണക്കാരനായ ഒരാളെ വിമര്‍ശിച്ചാല്‍ ഇവരുടെ ആവശ്യം നടക്കില്ല അതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ സെലിബ്രിറ്റികളുടെ പുറകെ നടക്കുന്നത്. സോഷ്യല്‍ മീഡിയ നല്ല കാര്യത്തിനും ചീത്ത കാര്യത്തിലും ഉപയോഗിക്കാം. ഞാന്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ചിലര്‍ പക്ഷേ ദുഷ്ടലാക്കോടെ പെരുമാറുന്നു. ഇതിന്റെയൊന്നും പിറകെ നടക്കാന്‍ നമുക്ക് സമയമില്ല.. ഇവരൊക്കെ ഇങ്ങനെ ചെയ്തു എന്ന് കരുതി എനിക്ക് അവസരങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ തന്നെ വലിയ മൂന്ന് ഡയറക്ടറുടെ ചിത്രങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരൊക്കെ എന്നെ തേടിവന്നത് കഴിവുകൊണ്ട് തന്നെയാണ്.’

‘ഇങ്ങനെ നെഗറ്റീവ് ആയി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ കൊല്ലാന്‍ നടക്കുന്നവരാണ്. സലിംകുമാര്‍ ചേട്ടനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കൊന്നുകളഞ്ഞു. അതുപോലെ ഓരോരുത്തരെയും എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നു. നല്ലത് ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇവരൊക്കെ ഇങ്ങനെയാണ് ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ കൂടുതലൊന്നും പറയാനില്ല.മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത്. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ. ബാഡ് കമന്റ്‌സ് ഫ്‌ലഷ് ചെയ്യുന്ന പണി ഇനിയും തുടരും.

Karma News Network

Recent Posts

കനത്ത മഴ, കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…

3 hours ago

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

3 hours ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

4 hours ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

4 hours ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

5 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

5 hours ago