പാലക്കാട്. വൈക്കോല്‍ കയറ്റിവന്ന ടിപ്പറിന് പാലക്കാട് തീപിടിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. അതുവഴി എത്തിയ പുതൂര്‍ ആര്‍ആര്‍ടിയുടെ ഇടപെടലിലാണ് വാഹനത്തെയും ആറ് പേരെയും രക്ഷിച്ചത്. അട്ടപ്പാടി താവളം റോഡില്‍ ഇന്നലെ രാത്രി 12.30നാണ് അപകടം സംഭവിച്ചത്. ടിപ്പര്‍ ആലത്തൂര്‍ ഭാഗത്തു നിന്നും പുതൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.
സ്വകാര്യ കാലിഫാമിലേക്കുള്ള വൈക്കോലായിരുന്നു ടിപ്പറില്‍. കാട്ടാനയിറങ്ങിയെന്ന അറിഞ്ഞതിനെ തുടര്‍ന്ന് പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ബൊമ്മിയാംപടി ഭാഗത്തേക്ക് പോകുകയായിരുന്നു ആര്‍ആര്‍ടി സംഘം. ടിപ്പറിന് തീപിടിച്ചതോടെ മൂന്ന് പേര് പുറത്തിറങ്ങി. ഡ്രൈവറും മറ്റുള്ളവരും എന്ത് ചെയ്യണം എന്നറിയാതെ നില്ക്കുന്ന സമയത്താണ് ആര്‍ആര്‍ടി സംഘം എത്തിയത്.
കാട്ടാന ഇറങ്ങുന്ന സ്ഥലത്താണ് വാഹനത്തിന് തീപിടിച്ചതെന്നത് ആശങ്കയ്ക്ക് കാരണമായിരുന്നു. ഡ്രൈവര്‍ ടിപ്പറിന്റെ പിന്‍വശം പൊക്കിയ ശേഷം മുന്നോട്ട് ഓടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…