topnews

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയില്‍; ഇന്ന് 62 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കടുത്ത ആശങ്കയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മൂന്ന് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 182 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 52,771 സാമ്പിളുകൾ പരിശോധനക്കയച്ചതില്‍ 51,045 എണ്ണവും നെഗറ്റീവ് ആണ്. വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്.

Karma News Network

Recent Posts

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

4 mins ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

45 mins ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

1 hour ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

2 hours ago

മേയർ ആര്യക്കെതിരേ ക്രിമിനൽ കേസ് നില്ക്കും, ജയിലിൽ വിടാം- നിയമജ്ഞർ

കെ എസ് ആർടി സി ബസ് തടഞ്ഞുനിർത്തി കോപ്രായം കാണിച്ച മേയർക്കെതിരെ ക്രിമിനൽ കേസ് നിലനില്ക്കുമെന്ന് അഡ്വ മോഹൻകുമാർ. അദ്ദേഹത്തിൻറെ…

2 hours ago

Dalal Nandakumar ദല്ലാൾ നന്ദകുമാർ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല ക്രൈമും ധർമ്മവും കച്ചവടമാക്കുന്നു, TG Nandakumar,

Dalal Nandakumar ദല്ലാൾ നന്ദകുമാർ TG Nandakumar കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അധ്യായമാണ് ദല്ലാൾരാഷ്ട്രീയമെന്ന് പാഢ്യാലഷാജി. കേരളത്തിലെ…

3 hours ago