entertainment

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്, പരീക്ഷ എഴുതാനാവില്ല’ ഉത്തരക്കടലാസിൽ വിദ്യാർത്ഥി.

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതു കൊണ്ട് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് ഉത്തരക്കടലാസിൽ ബിരുദ വിദ്യാര്‍ഥി അറിയിച്ചത് മൂല്യ നിർണയം നടത്തിയ അധ്യാപകരെ അമ്പരപ്പിച്ചു. വ്യാഴാഴ്ച നടന്ന മൂല്യനിര്‍ണയത്തിലാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ആയിരുന്നു സര്‍വകലാശാല ബിരുദ (യുജി) പരീക്ഷകള്‍ നടന്നത്. ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി കുറിച്ചത് കണ്ട് ഞെട്ടിപ്പോയി അധ്യാപകർ.

ഹിസ്റ്ററി പരീക്ഷ നടന്നത് മെയ് മാസത്തിലാണ്. സര്‍വകലാശാല മൂല്യനിര്‍ണ്ണയ സംവിധാനം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. മൂല്യനിര്‍ണ്ണയം നടത്തിയയാള്‍ സിസ്റ്റം ലോഗിന്‍ ചെയ്തപ്പോള്‍ ഉത്തരക്കടലാസ് കണ്ട് ഞെട്ടി.ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം മായ്ച്ചുകളയുകയും രണ്ടാമത്തെ ചോദ്യത്തിന് ഇത്തരത്തില്‍ ഉത്തരം നല്‍കുകയുമായിരുന്നു വിദ്യാർത്ഥി ചെയ്തിരുന്നത്.

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. അവള്‍ എന്റെ കാമുകിയാണ്. അവളുടെ ജന്മദിനമായതിനാല്‍ ഇന്നത്തെ പരീക്ഷ എഴുതാനാവില്ല. സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍ പരീക്ഷയ്ക്ക് വേണ്ടവിധം തയ്യാറെടുത്തിട്ടില്ല’, വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ കുറിച്ചു.

ഒപ്പം, തന്റെ സുഹൃത്തുക്കളും മറ്റുള്ളവരോടും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നയാളോടും സണ്ണി ലിയോണിന് ജന്മദിനാശംസകള്‍ നല്‍കാന്‍ വിദ്യാര്‍ഥി അഭ്യര്‍ഥിക്കുകയും ഉണ്ടായി. കഴിഞ്ഞ മെയില്‍ നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴാണ് നടന്ന് വരുന്നത്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

50 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

1 hour ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

3 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

3 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago