കോഴിക്കോട്. കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കോഴിക്കോട് ഓമശ്ശേരിയില്‍ മുയല് വീട്ടില്‍ അജിഷ് ഖാന്റെ കടിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
കാട്ട് പന്നി കടയിലേക്ക് ഓടികയറുമ്പോള്‍ ക്യാഷ് കൗണ്ടറില്‍ അജീഷ് ഖാന് ഉണ്ടായിരുന്നു. എന്നാല്‍ അജീഷ് ഖാന് ചാടി രക്ഷപ്പെട്ടു. പെട്ടന്ന് തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി. തുടര്‍ന്ന് പഞ്ചായത്തില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടരെ നിയോഗിച്ചു.
തുടര്‍ന്ന് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന് കുന്നുംപുറത്ത് കാട്ട്പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ഓമശ്ശേരി ബസ് സ്റ്റാന്‍ഡിന് പിന്‍വശത്ത് പന്നിയെ സംസ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…