Categories: pravasi

നാളെ സൗദി ചരിത്രത്തിലേക്ക് ചുവട് വയ്ക്കും ;വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍ ഇറങ്ങും

നാളെ സൗദി ചരിത്രത്തിലേക്ക് ചുവട് വയ്ക്കും. സൗദിയില്‍ നാളെ വാഹനങ്ങളുമായി വനിതകള്‍ നിരത്തില്‍ ഇറങ്ങും. വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിക്കുന്ന നാളെ ‘വനിതാ ഡ്രൈവിങ് ദിന’മായി ആചരിക്കാനാണ് സൗദി തീരുമാനം.

കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമയുര്‍ന്ന തീരുമാനമാണ് നാളെ യഥാര്‍ത്ഥ്യമാകുന്നത്. അധ്യാപികമാരുടെ വാഹനങ്ങള്‍, സ്ത്രീകളുള്ള ടാക്‌സികള്‍, പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഓടിക്കുന്നതിന് വനിതകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ സൗദിയില്‍ കാര്‍ റെന്റല്‍ സര്‍വീസുകള്‍ നടത്താനും വനിതകള്‍ക്ക് സാധ്യമാകും.

രാജ്യത്ത് പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്.

സൗദി രാജാവ് സല്‍മാന്‍ 2017 സെപ്തംബര്‍ 27-ന് രാജകല്‍പനയിലുടെയാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്രം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാനുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അധ്യാപികമാരായി ജോലി ചെയുന്നത്.

Karma News Network

Recent Posts

വാടക വീട്ടിൽ കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്…

21 mins ago

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

59 mins ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

1 hour ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

2 hours ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

2 hours ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

3 hours ago