topnews

നാലു പേർ ബെവ്കോ ഔട്‌ലെറ്റിൽ നിന്ന് 7 ബിയർ വാങ്ങി, പുറകെ എത്തി പിടികൂടി എക്‌സൈസ്, വിചിത്രമായ അനുഭവമെന്ന് വിനോദ സഞ്ചാരകൾ

ഇടുക്കി : ബിയർ വാങ്ങിയ വിനോദ സഞ്ചാരികൾക്കെതിരെ കേസെടുത്ത് എക്‌സൈസ് സംഘം. വിനോദ സഞ്ചാരത്തിന് എത്തിയ നാലു പേർ ബെവ്കോ ഔട്‌ലെറ്റിൽ നിന്ന് 7 ബിയർ വാങ്ങി പിന്നാലെ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഇവർ അളവിൽ കൂടുതൽ ബീയർ കൈവശം വെച്ചുവെന്ന് ആരോപിച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ട്രാവലറിൽ കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്‌ലെറ്റിൽ നിന്ന് 7 ബിയർ വാങ്ങി വണ്ടിയിൽ കയറുന്നതിനിടെയാണ് എക്‌സൈസ് സംഘം എത്തുന്നതും പിന്നാലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയതും.

ബെവ്കോ ഔട്‌ലെറ്റിൽ നിന്നും അളവിൽ കൂടുതൽ ബിയർ വാങ്ങിയെന്നാരോപിച്ചാണ് കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തത്. തേക്കടി, പരുന്തുംപാറ സന്ദർശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. സംഘത്തിലെ മൂന്നുപേരെ ഉദ്യോഗസ്ഥരുടെ വാഹനത്തിൽ കയറ്റുകയും മറ്റുള്ളവരോട് പിന്നാലെ വരാനും അആവശ്യപ്പെട്ടു.

1500 മുതൽ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത്തരത്തിലെ ദുരനുഭവം ആദ്യമായിട്ടാണെന്ന് സംഘത്തിൽപെട്ട മനോജ് എന്നയാൾ പ്രതികരിച്ചു. പിന്നാലെ യാത്ര മതിയാക്കി സംഘം നാട്ടിലേക്ക് മടങ്ങി. കേസും നൂലാമാലകളും ഇവർ നേരിടേണ്ടിവരും.

ഒരാൾ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്. എന്നാൽ 4 പേർ ചേർന്നാണ് 7 ബിയർ വാങ്ങിയതെന്ന് ഇവർ പറഞ്ഞു. എക്‌സൈസ് നടപടി മൂലം തങ്ങളുടെ യാത്ര തടസ്സപ്പെട്ടതായി സഞ്ചാരികൾ ആരോപിച്ചു. അളവിൽ കൂടുതൽ ബീയർ കണ്ടെത്തിയതിന്റെ പേരിലാണ് വിനോദ സഞ്ചാരിയുടെ പേരിൽ കേസെടുത്തതെന്ന് പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ ടൂറിസം മേഖലയെ പോലും പ്രതികൂലമായി ബാധിക്കും.

സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്ന എക്‌സൈസ് സംഘത്തിന്റെ നടപടി സർക്കാരിനെ അറിയിക്കുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പറഞ്ഞു. മുൻപും ഇത്തരം പരാതികൾ പീരുമേട് എക്‌സൈസിനെതിരെ ഉയർന്നിട്ടുണ്ട്.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

12 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

17 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

37 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

50 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago