entertainment

പൊളിറ്റിക്കലി ഇൻകറക്ട് ആയി സീനുകളുണ്ടാകുന്നതല്ല,അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്- ടൊവിനോ തോമസ്

പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. താരത്തിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് പൊളിറ്റിക്കലി ഇൻകറക്ടായ കഥാപാത്രങ്ങൾ ചെയ്യുന്നതിനെ കുറിച്ചും അത്തരം കഥാപാത്രങ്ങളെ താൻ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിനെ കുറിച്ചും നടൻ വിശദമായി സംസാരിച്ചത്.

‘കടുവ’ എന്ന സിനിമയിൽ വികലാം​ഗരെ ആക്ഷേപിച്ചെന്നാരോപിച്ച് ഉയർന്ന സംഭഷണത്തിൽ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മാപ്പ് പറഞ്ഞത് വീണ്ടും ചോദിച്ചതിന് പിന്നാലെയായിരുന്നു ടൊവിനോയുടെ മറുപടി. ‘രണ്ട് വർഷം മുമ്പ് ഇറങ്ങിയ ഒരു സിനിമ. അതിൽ പറ്റിയൊരു തെറ്റിന്റെ പേരിൽ ആ സീൻ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയും നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു. എല്ലാവരും മറന്നിരുന്ന ആ കാര്യം ഇവിടെ വീണ്ടും ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ,’ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

തുട‍‍ർന്ന് പൊളിറ്റിക്കലി ഇൻകറക്ടായ തിരക്കഥകളും കഥാപാത്രങ്ങളും ചെയ്യുന്നതിൽ ടൊവിനോയ്ക്ക് പേടിയുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ, ‘പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്ന ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യണം? ഞാനൊരു വില്ലൻ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതൂ, അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇൻകറക്ട് ആയ കാര്യങ്ങൾ ചെയ്യുന്നയാളാണ്. അപ്പോഴും ഞാൻ പറയണോ ഇത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ഇത് ഞാൻ ചെയ്യില്ല എന്നും,’ നടൻ തുടർന്നു.

Karma News Network

Recent Posts

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

3 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

29 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

43 mins ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

59 mins ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

1 hour ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago